തലസ്ഥാനത്ത് ഏറ്റവും മികച്ച ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ ഇവയാണ്...!

Web Desk |  
Published : Dec 08, 2016, 07:40 AM ISTUpdated : Oct 04, 2018, 07:54 PM IST
തലസ്ഥാനത്ത് ഏറ്റവും മികച്ച ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ ഇവയാണ്...!

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്തെ മികച്ച റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും തിരഞ്ഞെടുക്കാനായി തിരുവനന്തപുരം ആസ്ഥാനമായുള്ള മെട്രോ മാര്‍ട്ട് ക്രീയേറ്റീവ് ആന്‍ഡ് ഇവന്റ്സിന്റെ മെട്രോ ഫുഡ് അവാര്‍ഡ്സ് - 2016 അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബുധനാഴ്ച്ച മാസ്‌കറ്റ് ഹോട്ടലില്‍ അവാര്‍ഡ് ചടങ്ങ് ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും ചേര്‍ന്നാണ് അവാര്‍ഡുകള്‍ വിതരണം ചെയ്‌തത്.

തലസ്ഥാനത്ത് ഏറ്റവും മികച്ച ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ ഇവയാണ്

സ്റ്റാര്‍ ഹോട്ടല്‍ വിഭാഗം-

റെസ്റ്റോറന്റ് വിഭാഗം-

കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു പ്രധാന വിഭാഗം എന്ന നിലയില്‍ ടൂറിസം മേഖലയില്‍ നൂതന പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. മികച്ച ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും തീര്‍ച്ചയായും ടൂറിസം മേഖലയെ വളരാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും മികച്ച റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും തിരഞ്ഞെടുത്തത് അവിടെ നിന്നുള്ള ഭക്ഷണം കഴിച്ചു കൊണ്ടു തന്നെയായിരുന്നു എന്നുള്ളത് വളരെ നല്ല കാര്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. കേരള സംസ്ഥാനം മുഴുവനായി തന്നെ ഒരു ടൂറിസം കേന്ദ്രമാണ്. കടല്‍ത്തീരങ്ങളും, കായലുകളും ജലാശയങ്ങളുമടങ്ങുന്ന ഒരു മഹത്തായ ടൂറിസ്റ്റ് കേന്ദ്രം. ആ ടൂറിസം കേന്ദ്രം മാലിന്യമുക്തമായി മാറേണ്ടത് നമ്മുടെ ആവശ്യമാണ്. നമുക്ക് നമ്മുടെ ടൂറിസം കേന്ദ്രങ്ങളെ പരസ്യം ചെയ്യണമെങ്കില്‍ അവിടെയെല്ലാം വൃത്തിയുണ്ടായിരിക്കുക എന്നുള്ളത് അത്യാവശ്യമായ കാര്യമാണ്. അതുമാത്രമല്ല നല്ല സൗകര്യങ്ങളും നല്ല ഭക്ഷണങ്ങളും മിതമായ നിരക്കില്‍ നല്‍കുന്ന ഹോട്ടലുകളും നമുക്ക് വേണമെന്ന് മെഴ്‌സികുട്ടിയമ്മ പറഞ്ഞു.

ചടങ്ങില്‍ സണ്‍ ഡേ കാര്‍ഡിന്റെ വെബ്‌സൈറ്റ് ഉദ്ഘാടനം കെ.ടി.ഡി.സി.യുടെ ചെയര്‍മാന്‍ ശ്രീ എം. വിജയകുമാര്‍ നിര്‍വ്വഹിച്ചു. ടൂറിസം ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ശ്രീ യു. വി. ജോസ് ഐ. എ. എസ്. സണ്‍ഡേ കാര്‍ഡ് പ്രകാശനം ചെയ്തു. കേരള ടൂറിസം, കേരള ടൂറിസം ഡെവലപ് മെന്റ് കോര്‍പറേഷന്‍ (കെ.ടി.ഡി.സി.), സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (എസ്.കെ.എച്ച്.എഫ്.), ടി.സി.സി.ഐ, തുടങ്ങിയവരുമായി സഹകരിച്ചാണ് മെട്രോ ഫുഡ് അവാര്‍ഡ്സ് - 2016 ഈ വര്‍ഷം സംഘടിപ്പിച്ചത്. കോണ്‍ഫെഡറെഷന്‍ ഓഫ് കേരളം ടൂറിസം ഇന്‍ഡസ്ടറി പ്രസിഡന്റ് ശ്രീ ഇ.എം. നജീബ് കൊച്ചിയി. നടക്കാനിരിക്കു- മെട്രോ ഫുഡ് അവാര്‍ഡ് സിന്റെ ലോഗോ പ്രകാശനം ചെയ്തു.

മെട്രോ മാറ്റ് ക്രീയേറ്റീവ് ആന്‍ഡ് ഇവന്റസ് മാനേജിങ് ഡയറക്ടര്‍ ശ്രീ. സിജി നായര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍, എസ്.കെ.എച്.എഫ്. പ്രസിഡന്റ് ചാക്കോ പോള്‍, കേരള ഹോട്ട. ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍ പേട്രണ്‍ സുധീഷ് കുമാര്‍, തിരുവനന്തപുരം ചേംബര്‍ ഓഫ് കോമേഴ് സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ് എന്‍ രഘൂചന്ദ്രന്‍ നായര്‍, സൗത്ത് ഇന്ത്യ ഹോട്ടല്‍സ് ആന്റ് റെസ്റ്റോറന്റ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് എം പിള്ള, ഐ എച്ച്.എം.സി.ടി. പ്രിന്‍സിപ്പല്‍ ആന്‍ഡ് ചെയര്‍മാന്‍ ശ്രീ എ..വി. കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മെട്രോ മാര്‍ട്ട് പബ്ലിഷറും, മെട്രോമാര്‍ട്ട് ഇന്‍ഫോമീഡിയ ചെയര്‍മാന്‍ ഹരി ശങ്കര്‍ നന്ദിയും രേഖപ്പെടുത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മുളപ്പിച്ച പയർ കൊണ്ട് സൂപ്പർ സാലഡ് തയ്യാറാക്കിയാലോ; റെസിപ്പി
പ്രമേഹം ഉള്ളവർ നിർബന്ധമായും കഴിക്കേണ്ട ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ 7 ഭക്ഷണങ്ങൾ