
പ്രമേഹമുള്ളവർ ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം. കൃത്യമായി ചികിത്സിക്കുന്നതിലൂടെയും ചിട്ടയായ ഭക്ഷണം ശീലിക്കുന്നതിലൂടെയും ഒരു പരിധിവരെ പ്രമേഹം നിയന്ത്രിക്കാം. അന്നജം അടങ്ങിയ ഭക്ഷണം നിയന്ത്രിക്കുക. പഞ്ചസാരയും മധുരപദാർത്ഥങ്ങളും പൂർണമായും ഉപേക്ഷിക്കണം. പഞ്ചസാര പോലെയുള്ള റിഫൈൻഡ് ഷുഗർ പെട്ടെന്നു ദഹിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കൂട്ടും. ഗോതമ്പാണ് അരിയാഹാരത്തെക്കാൾ നല്ലത്. റാഗി, റവ, ഓട്സ്, ഇലക്കറികൾ, മുഴു ധാന്യങ്ങൾ, പയറുവർഗങ്ങൾ, തവിടു കളയാത്ത അരി കൊണ്ടുള്ള ചോറ് എന്നിവ കഴിക്കാം.
പപ്പായ, മാങ്ങ, വാഴപ്പഴങ്ങൾ, ചക്ക മുതലായവ അമിതമായി ഉപയോഗിക്കരുത്. ഉണങ്ങിയ പഴങ്ങൾ, അണ്ടിപ്പരിപ്പുകൾ, എണ്ണക്കുരുക്കൾ എന്നിവയും ഒഴിവാക്കുക. വല്ലപ്പോഴും മധുരം ഉപയോഗിക്കാം. തേനിൽ പഞ്ചസാരയെക്കാൾ കൂടുതൽ അന്നജം അടങ്ങിയിട്ടുണ്ട്. തേനായാലും ശർക്കരയായാലും സുരക്ഷിതമല്ലെന്നർത്ഥം. ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക തുടങ്ങി നമുക്ക് കാലാനുസൃതമായി കിട്ടുന്ന ഏതു പഴങ്ങളും കഴിക്കാം. മധുരമേറിയ ഈന്തപ്പഴം പോലുള്ളവ മിതമായി മാത്രം കഴിക്കുക.
ശർക്കര ചേർത്തു തയാറാക്കുന്ന അട, കൊഴുക്കട്ട തുടങ്ങിയവ പ്രമേഹരോഗികൾക്കു പാടില്ല. പ്രമേഹബാധിതരായ വണ്ണമുളളവർ വണ്ണം കുറയ്ക്കണം. വണ്ണം കുറവുളളവർ അതു കൂട്ടേണ്ടേതുണ്ട്. നോർമൽ വണ്ണം ഉളളവർ അതു നിലനിർത്തേണ്ടതുണ്ട്. ചിലതരം പ്രമേഹമുളളവർ തീരെ മെലിഞ്ഞുപോകും. അവർക്കു വണ്ണം കൂട്ടി നോർമൽ ശരീരഭാരത്തിലേക്ക് എത്തേണ്ടതുണ്ട്. വണ്ണം കൂടുതലുളളവർ അതു കുറയ്ക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കുമ്പോൾ തന്നെ ഇൻസുലിന്റെ അളവും മരുന്നിന്റെ ഡോസേജും കുറയ്ക്കാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam