എല്ലുകളുടെ ബലം കൂട്ടണമെന്നുണ്ടോ;എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

Published : Oct 11, 2018, 06:35 PM IST
എല്ലുകളുടെ ബലം കൂട്ടണമെന്നുണ്ടോ;എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതി

Synopsis

 പ്രായം കൂടുന്തോറും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഉണ്ടാകുന്ന പ്രശ്നമാണ് എല്ലിന് തേയ്മാനം, എല്ലിന് ബലകുറവ് എന്നിവ. പോഷകാഹാര കുറവ് തന്നെയാണ് എല്ലുകൾ പെട്ടെന്ന് പൊട്ടാനും, എല്ലിന് ബലകുറവ് ഉണ്ടാകാനുമുള്ള പ്രധാന കാരണമായി പറയുന്നത്.എല്ലിന് ബലം കൂട്ടാൻ രാത്രിയോ രാവിലെയോ ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കാൻ ശ്രമിക്കുക.  പയർവർ​ഗങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക.  

പ്രായം കൂടുന്തോറും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരു പോലെ ഉണ്ടാകുന്ന പ്രശ്നമാണ് എല്ലിന് തേയ്മാനം, എല്ലിന് ബലകുറവ് എന്നിവ. പോഷകാഹാര കുറവ് തന്നെയാണ് എല്ലുകൾ പെട്ടെന്ന് പൊട്ടാനും, എല്ലിന് ബലകുറവ് ഉണ്ടാകാനുമുള്ള പ്രധാന കാരണമായി പറയുന്നത്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ ശ്രമിക്കുക.

എല്ലിന്റെ ബലം വർധിപ്പിക്കുന്നതിൽ ഒമേഗ 3 സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എല്ലിന് ബലം കൂട്ടാൻ രാത്രിയോ രാവിലെയോ ദിവസവും ഒരു ​ഗ്ലാസ് പാൽ കുടിക്കാൻ ശ്രമിക്കുക. അത് പോലെ തന്നെ പയർവർ​ഗങ്ങൾ ധാരാളം കഴിക്കാൻ ശ്രമിക്കുക.

 ചെറുപയർ,ഡാൽപരിപ്പ് എന്നിവ ഭക്ഷണത്തിൽ നിത്യവും ഉൾപ്പെടുത്തണം. കാത്സ്യം ധാരാളം അടങ്ങിയ ഒന്നാണ് ചീസ്. ചീസോ അല്ലെങ്കിൽ പനീറോ ധാരാളം കഴിക്കാൻ ശ്രമിക്കുക. ചീസ് ഇഷ്ടപ്പെടാത്തവർ ബട്ടർ കഴിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം ​ധാരാളം അടങ്ങിയ ഒന്നാണ് തെെര്.

ദിവസവും ചോറിന്റെ കൂടെയോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നത് എല്ലിന് മാത്രമല്ല ശരീരത്തിന് മൊത്തമായും നല്ലതാണ്. ദിവസവും അൽപം ബദാം കഴിക്കുന്നത് എല്ലിന് കൂടുതൽ ബലം കിട്ടാൻ സഹായിക്കുന്നു. ബദാം ഷേക്കായോ അല്ലാതെയോ കഴിക്കാം.പിസ്ത,അണ്ടിപ്പരിപ്പ്,എന്നിവ എല്ലിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. 

ചെറിയ മുള്ളോടുകൂടിയ മത്സ്യം, മത്തി, നെയ്മത്തി, നെത്തോലി എന്നിവയിലും കാൽസ്യം സമൃദ്ധമാണ്.അത് കൊണ്ട് തന്നെ ധാരാളം മീനുകൾ കഴിക്കാൻ ശ്രമിക്കുക. കാപ്പിയുടെ ഉപയോ​ഗം  കാത്സ്യത്തിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. കഫീൻ അടങ്ങിയ കാപ്പിയും ശീതള പാനീയങ്ങളും കഴിവതും ഒഴിവാക്കുക.

മാത്രമല്ല പ്രിസർവേറ്റീവ് ആയി ഉപയോഗിക്കുന്ന ഫോസ്ഫോറിക് ആസിഡ് കാൽസ്യം കൂടുതലായി ശരീരത്തിൽ നിന്നും നഷ്ടപ്പെടുത്തുന്നു. എല്ലിനു ബലക്ഷയം ഉണ്ടാകുകയും ചെയ്യുന്നു. കാർബോ ഹൈഡ്രേറ്റിന്റെ അളവു കുറച്ച്, വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ കഴിക്കുന്നതും കാല്‍സ്യം കൂടുതലായി നഷ്ടപ്പെടുത്തുന്നതായി കാണുന്നു.

ധാരാളം വിറ്റാമിനുകളും കാത്സ്യവും അടങ്ങിയ ഒന്നാണ് മുട്ടയുടെ വെള്ള.ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് എല്ലിനും പല്ലിനും ​ഗുണം ചെയ്യും. തക്കാളി ,മാതളം എന്നിവ ധാരാളം  കഴിക്കാൻ ശ്രമിക്കുക. എല്ലിന് ബലം കൂട്ടാനും വിളർച്ച മാറ്റാനും ഇവ സഹായിക്കും. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ