
ആറരലക്ഷം രൂപ ശമ്പളം, ലോകം ചുറ്റാന്‍ അവസരം..ലോകം ചുറ്റുക എന്നതാണ് ജോലി തന്നെ. സ്വപ്നം പോലുള്ള ജോലിയിലേക്ക് ആളെ വിളിക്കുന്നു. ഇറ്റാലിയന്‍ കമ്പനിയായ തേഡ് ഹോം എന്ന ആഢംബര വെക്കേഷന്‍ ഹോം സ്റ്റേ കമ്പനിയാണ് ലോകം ചുറ്റി ഓരോ കാഴ്ചകളും കണ്ട് അഭിപ്രായം രേഖപ്പെടുത്താനായാണ് ജോലി തേടുന്നവരെ ക്ഷണിച്ചിരിക്കുന്നത്.
ലോകത്തെ മികച്ച ഹോം സ്റ്റേകളില്‍ താമസിച്ച് കൊണ്ടാണ് യാത്ര ചെയ്യാനുള്ള അവസരം ലഭ്യമാക്കുന്നത്. തേഡ് ഹോം തന്നെ നിങ്ങളുടെ താമസ യാത്ര ചിലവുകള്‍ വഹിക്കും. ലോകം ചുറ്റി സഞ്ചരിച്ച് താമസിക്കുന്ന ഹോം സ്റ്റേകളിലെ നിങ്ങളുടെ അനുഭവങ്ങള്‍ മികച്ച രീതിയില്‍ എഴുതുകയും, മികച്ച ഫോട്ടോകളും എടുത്ത് ബ്ലോഗ് തയ്യാറാക്കുകയുമാണ് ജോലി. നവമാധ്യമങ്ങളിലൂടെ അനുഭവങ്ങള്‍ പങ്കുവെക്കാനാകണം, ഭംഗിയുള്ള ഭാഷ ഇതാണ് യോഗ്യതകള്‍. ആകര്‍ഷകമായ എഴുത്ത്, ഫോട്ടോഗ്രഫി, സോഷ്യല്‍മീഡിയാ പരിജ്ഞാനം, ബ്ലോഗ് എഴുത്തില്‍ മുന്‍പരിചയം എന്നിവയാണ് കമ്പനി മുന്നോട്ട് വെക്കുന്ന മാനദണ്ഡം.
അന്താരാഷ്ട്ര സഞ്ചാരത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയും നല്‍കും. ലോകത്തിലെവിടെ ഉള്ളവര്‍ക്കും ജോലിക്ക് കയറാം, പിന്നീട് മൂന്ന് മാസം ലോകത്താകെ സഞ്ചരിക്കാമെന്നും വെബ്സൈറ്റ് വിശദീകരിക്കുന്നു. ഹോട്ടല്‍ മേഖലയെ കുറിച്ചും ആഗോളടൂറിസത്തെ കുറിച്ചും അറിവുള്ളവര്‍ക്കാണ് മുന്‍ഗണന.
അപേക്ഷിക്കുന്നയാള്‍ 18 വയസിന് മുകളിലായിരിക്കണം, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. ക്രിമിനല്‍ പശ്ചാത്തലം പാടില്ല, യാത്ര ചെയ്യുന്നതില്‍ ബുദ്ധിമുട്ട് ഇല്ലാത്തയാളായിരിക്കണം, വളര്‍ത്തു മൃഗങ്ങളെ ഒപ്പം കൊണ്ടുപോകാനാകില്ല, ഏത് കാലാവസ്ഥയിലും യാത്ര ചെയ്യാന്‍ അനുയോജ്യരായിരിക്കണം, എന്നീ നിര്‍ദേശങ്ങളും കമ്പനി മുന്നോട്ട് വെക്കുന്നുണ്ട്. ആവശ്യമെങ്കില്‍ ഒപ്പം ഒരാളെ നമുക്ക് കൊണ്ടുപോകാനും അനുവാദമുണ്ട്.
bestjobontheplanet@thirdhome.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റയും വീഡിയോയും മാര്‍ച്ച് 30ന് മുന്‍പ് അയയ്ക്കണമെന്നും സൈറ്റ് നിര്‍ദേശിക്കുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam