നല്ലതെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഉള്ളിയിൽ ഫംഗസ് ഉണ്ടെങ്കിലോ? ഉള്ളിയിൽ കാണുന്ന കറുത്ത നിറത്തിലുള്ള ഫംഗസ് അപകടകാരിയാണ്.
കറികളിലും സാലഡുകളിലുമൊക്കെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉള്ളി. ഒരു ഉള്ളി നല്ലതാണോ ചീത്തയാണോ എന്ന് കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാണ് സാധിക്കും. എന്നാൽ നല്ലതെന്ന് കരുതി നിങ്ങൾ കഴിക്കുന്ന ഉള്ളിയിൽ ഫംഗസ് ഉണ്ടെങ്കിലോ? ഉള്ളിയിൽ കാണുന്ന കറുത്ത നിറത്തിലുള്ള ഫംഗസ് അപകടകാരിയാണ്. ഇത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
ഉള്ളിയിലെ ഫംഗസ് എങ്ങനെ തിരിച്ചറിയാം?
ഉള്ളി മണ്ണിനടിയിലാണ് വളരുന്നത്. അതുകൊണ്ടുതന്നെ മണ്ണിൽ കാണപ്പെടുന്ന 'അസ്പെർഗില്ലസ് നൈഗർ' (Aspergillus niger) എന്ന ഫംഗസ് ഉള്ളിയിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പുറമേയ്ക്ക് സാധാരണ ഉള്ളി പോലെ തോന്നുമെങ്കിലും അതിന്റെ തൊലിയിൽ ചെറിയ കറുത്ത പാടുകൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാം. ഇത് 'മൈക്കോടോക്സിൻ' എന്ന ദ്രാവകം ഉത്പാദിപ്പിക്കുന്നു. ഇത് ശരീരത്തിൽ അലർജി, ചുവപ്പ്, ചൊറിച്ചിൽ എന്നിവ ഉണ്ടാവാനും കാരണമാകും. അതിനാൽ ഫങ്കസ് ഉള്ള ഉള്ളി ഉപയോഗിക്കുബോൾ ശ്രദ്ധിക്കണം.
ഉള്ളി കേടുകൂടാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ
- ഒരാഴ്ചത്തേക്കുള്ള ഉള്ളി ഒരുമിച്ച് വാങ്ങുന്നവരാണെങ്കിൽ അത് ഫ്രഷായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉള്ളി കൂടുതൽ കാലം കേടുകൂടാതെ വെക്കാം.
2. ഉള്ളി കൂടുതൽ കാലം ഫ്രഷായിരിക്കാൻ ഫ്രിഡ്ജിൽ വെക്കാതിരിക്കുക.
3. ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇവ രണ്ടും പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്.
4. ഈർപ്പമില്ലാത്ത, വായു സഞ്ചാരമുള്ള തുറന്ന സ്ഥലത്ത് ഉള്ളി സൂക്ഷിക്കുക.
5. ഉള്ളിയും വെളുത്തുള്ളിയും ഒരുമിച്ച് സൂക്ഷിക്കാം. രണ്ടിനും ഒരേ സ്വഭാവമായതിനാൽ പെട്ടെന്ന് കേടാകില്ല.
6. ഫംഗസ്, ബാക്ടീരിയ എന്നിവയെ ഒഴിവാക്കാൻ ഉള്ളി എണ്ണയിൽ വറുത്ത് വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.


