
ആരോഗ്യപോഷണത്തിനായി ദിനംപ്രതി വിവിധതരം പാനീയങ്ങൾ കുടിക്കുന്നവരാണ് മിക്കവരും. എന്നാൽ ആ പാനീയങ്ങൾ എല്ലാം ഗുണപ്രദമാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അവ ചിലപ്പോൾ മിൽക്ക് ഷെയ്ക്ക് ആവാം അല്ലെങ്കിൽ നുരഞ്ഞുപൊങ്ങുന്ന പാനീയങ്ങൾ ആവാം. പലതിലും കൃത്രിമ രുചികളും മധുരവും ചേർത്തിട്ടുണ്ടാകും. ഇവയെല്ലാം ആരോഗ്യത്തിന് ഹാനികരമാണ്. നിങ്ങളുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന അത്തരം അഞ്ച് പാനീയങ്ങളെ പരിചയപ്പെടാം. ഇവ വർജിക്കുന്നത് നിങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും ആവശ്യമാണ്.
വിവിധതരം പരിപ്പുകൾ പാലിനൊപ്പം ചേർത്തുണ്ടാക്കുന്ന നട്ട് മിൽക്ക് വിറ്റാമിൻ, ധാതുക്കൾ, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന നട്ട് മിൽക്കിൽ ചേർത്തിരിക്കുന്ന കൃത്രിമ മധുരം ശരീരത്തിന് ഗുണത്തേക്കാൾ ഏറെ ദോഷകരമാണ്. ജൈവരീതിയിൽ തയാറാക്കിയ നട്ട് മിൽക്ക് കുടിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
പഴവർഗങ്ങളും പാലും ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് കുഴമ്പ് രൂപത്തിൽ തയാറാക്കുന്ന പാനീയങ്ങൾ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ വിപണയിൽ ലഭിക്കുന്ന സ്മൂത്തി വിഭാഗത്തിൽപെടുന്ന ഇത്തരം പാനീയങ്ങിൽ കേടുകൂടാതിരിക്കാനുള്ള രാസവസ്തുക്കൾ ചേർക്കുന്നുണ്ട്. ഇവയാകെട്ട പാനീയത്തിലെ പോഷകമൂല്യം വെട്ടിക്കുറക്കുന്നവയാണ്. മാർക്കറ്റ് സ്മൂത്തികൾക്ക് പകരം വീട്ടിൽ സ്വന്തം നിലക്ക് ഇവ തയാറാക്കി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരം.
ബോട്ടിൽ തുറന്നാൽ മനംമയക്കുന്ന മണത്തോടെ നുരുഞ്ഞുപൊങ്ങുന്ന പാനീയങ്ങൾ വിപണിയിൽ ഏറെയാണ്. അനാരോഗ്യ പാനീയങ്ങളുടെ പട്ടികയിൽ ഇവയാണ് മുന്നിൽ. പൂർണമായും കൃത്രിമ മധുരവും രുചികളും ചേർത്താണ് ഇവയുടെ നിർമാണം. ഇവയുടെ സ്ഥാനത്ത് വീട്ടിൽ തയാറാക്കുന്ന ജ്യുസുകൾ ആവാം.
വായു നിറച്ച് സൂക്ഷിച്ച സോഡ പോലുള്ള പാനീയങ്ങൾ ആരോഗ്യക്രമാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ഇത്തരം പാനീയങ്ങൾ ശരീരത്തിൽ കൃത്രിമ മധുരം കൂടുതൽ എത്താൻ ഇടയാക്കുകയും അതുവഴി അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു.
പഴച്ചാറുകൾ ധാതുക്കൾ, വിറ്റാമിൻ, ഫൈബർ എന്നിവയാൽ സമ്പന്നവും ആേരാഗ്യദായകവുമാണ്. എന്നാൽ വിപണിയിൽ ലഭിക്കുന്ന പാക്ക് ചെയ്ത് പഴച്ചാറുകൾ ആരോഗ്യദായകമല്ല. കൃത്രിമ മധുരത്തിെൻറയും രുചികളുടെയും വാഹകരാണ് ഇവ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam