ജനിക്കുന്ന മാസവും നിങ്ങളുടെ സ്വഭാവുമായി ബന്ധമുണ്ടോ

Published : Nov 18, 2016, 02:05 PM ISTUpdated : Oct 05, 2018, 02:33 AM IST
ജനിക്കുന്ന മാസവും നിങ്ങളുടെ സ്വഭാവുമായി ബന്ധമുണ്ടോ

Synopsis

ജനുവരി

ആത്മവിശ്വാസം ഉള്ളവരും വ്യക്തിത്വമുള്ളവരും കര്‍ക്കശ സ്വഭാവക്കാരും ആയിരിക്കും ഈ മാസം ജനിച്ചവര്‍.സ്വന്തം അഭിപ്രായം എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്തവരാണ്.ഇവര്‍ക്ക് നേതൃത്വഗുണം ഉണ്ടായിരിയ്ക്കും.</p>

ഫെബ്രുവരി

ജീവിതം ആനന്ദകരമാക്കുവാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. ഗൗരവമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുണ്ടാവും.സാഹസികരും യാത്ര ചെയ്യാന്‍ ഇഷ്ടമുള്ളവരും ആണ്.

മാര്‍ച്ച്

ദയയും അനുകമ്പയും ഉള്ളവരാണ് ഇവര്‍.ഇപ്പോഴും മറ്റുള്ളവരെ സഹായിയ്ക്കാന്‍ മനസ്സ് കാണിക്കും. ഭാവനാശേഷിയുള്ളവരും അത് സ്വന്തം പ്രവര്‍ത്തനമേഖലകളില്‍ പ്രകടിപ്പിക്കുന്നവരായിരിക്കും.

ഏപ്രില്‍

ആളുകളുടെ ശ്രദ്ധാ കേന്ദ്രമാകാന്‍ താല്‍പര്യപ്പെടുന്നവര്‍ ആണ് ഇവര്‍. റിസ്ക്‌ എടുക്കാന്‍ മടിയുണ്ടാവില്ല.ആലോചനയില്ലാതെ എടുത്ത് ചാടുന്നവരാണ്.

മേയ്

ഒരു കാര്യത്തില്‍ തീരുമാനം എടുക്കേണ്ടി വരുമ്പോള്‍ ആശയക്കുഴപ്പതിലാകുന്ന സ്വഭാവക്കാരാണ്. രസകരമായ കാര്യങ്ങള്‍ക്ക് വേണ്ടി സമയം ചിലവഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നു.കായികവിനോദങ്ങളോടു താല്പര്യം ഉണ്ടാകും.

ജൂണ്‍

ലജ്ജാശീലര്‍ ആയിരിയ്ക്കും.സ്വന്തം മനസ്സില്‍ ഉള്ളത് മറ്റുള്ളവരോട് വെളിപ്പെടുത്താന്‍ മടിയുള്ളവര്‍ ആണ്.വളരെ സെന്‍സിറ്റീവ് ആയിരിയ്ക്കും ഇവര്‍.ർ

ജൂലൈ

ഏകദേശം ജൂണ്‍ മാസക്കാരുടെ പോലെയുള്ള സ്വഭാവ സവിശേഷതകള്‍.പക്ഷെ അത്രയ്ക്ക് അന്തര്‍ മുഖര്‍ ആയിരിയ്ക്കില്ല. ഏറ്റവും അടുപ്പമുള്ളവരോട് ഇവര്‍ മനസ്സ് തുറക്കും.

ഓഗസ്ത്

വളരെ കരുത്തരാണ്. ഒരു ബോസിന്റെ മനോഭാവം ഉണ്ടായിരിയ്ക്കുന്ന ഇവര്‍ വളരെ പ്രാക്ടിക്കല്‍ ആയിരിയ്ക്കും. അവനവന് സന്തോഷം തരുന്ന കാര്യങ്ങളില്‍ ആക്ടീവ് ആയിരിയ്ക്കും. വിശാലഹൃദയരാണ്.

സെപ്തംബര്‍

മറ്റുള്ളവരില്‍ നിന്ന് അനാവശ്യമായി പ്രതീക്ഷിയ്ക്കും. അതുകൊണ്ട് മിക്കപ്പോഴും നിരാശയായിരിയ്ക്കും ഫലം. ആരോടെങ്കിലും ശത്രുത ഉണ്ടെങ്കില്‍ കാലങ്ങളോളം മനസ്സില്‍ വച്ച് കൊണ്ടിരിക്കുന്നവരാണ്.

ഒക്റ്റോബര്‍

വളരെ പോസിറ്റീവ് ആയിട്ടുള്ള ആളുകളാണ്. ഇപ്പോഴും ആളുകളുടെ കൂടെ സന്തോഷമായിട്ടിരിയ്ക്കാന്‍ ആഗ്രഹിക്കും ഇവര്‍. ഇവരുടെ ഒപ്പം സമയം ചിലവഴിക്കാന്‍ ആളുകളും ഇഷ്ടപ്പെടും.

നവംബര്‍

വളരെ വികാരജീവികളും പെട്ടെന്ന് പ്രതികരിക്കുന്നവരുമായിരിക്കും. സ്വന്തം കാര്യത്തില്‍ സ്വന്തമായി തീരുമാനം എടുക്കണം എന്ന് നിര്ബന്ധമുള്ളവര്‍ ആയിരിയ്ക്കും.

ഡിസംബര്‍

സന്തോഷമുള്ളവരും കെയറിങ്ങും ആയിരിയ്ക്കും ഈ മാസം ജനിച്ചവര്‍.മറ്റുള്ളവരെ ഉപദേശിയ്ക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിയ്ക്കാനും ഇവര്‍ മിടുക്കന്മാര്‍ ആയിരിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ദഹനം മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം വർദ്ധിപ്പിക്കുന്നതിനും വീട്ടിൽ വളർത്തേണ്ട 7 സൂപ്പർഫുഡ് സസ്യങ്ങൾ
കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്