മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും; വിദഗ്ധരുടെ വെളിപ്പെടുത്തല്‍

Web Desk |  
Published : Jan 17, 2018, 10:35 AM ISTUpdated : Oct 05, 2018, 01:33 AM IST
മൃതദേഹം പുനര്‍ജീവിപ്പിക്കാനുള്ള സംവിധാനം പത്ത് വര്‍ഷത്തിനകം തയാറാകും; വിദഗ്ധരുടെ വെളിപ്പെടുത്തല്‍

Synopsis

മരിച്ചവരെ പുനര്‍ജീവിപ്പിക്കുന്ന കഥകളൊക്കെ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പുനര്‍ജീവിപ്പിക്കുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്ത് ഒട്ടേറെ ജീവനുകളാണ് ഇത്തരത്തില്‍ സൂക്ഷിച്ചിരിക്കുന്നത്. ഇതിന് പ്രത്യേക സംഘങ്ങളുമുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ശീതികരിച്ചു സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള സംവിധാനം പത്തുവര്‍ഷത്തിനകം തയാറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 കൊടും തണുപ്പില്‍ ശരീരകോശങ്ങള്‍ക്ക് കേടുവരാതെ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് ജീവന്‍ നല്‍കാമെന്ന് വിശ്വസിക്കുന്നവര്‍ ഒട്ടേറെയുണ്ട്. ഇവര്‍ കൂട്ടുപിടിക്കുന്നതൊക്കെ ക്രയോജനിക്‌സ് എന്ന സാങ്കേതികതയെയാണ്. മരിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം മൃതദേഹം ശീതീകരിക്കാന്‍ തുടങ്ങും. അമേരിക്ക, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലായി മൂന്ന് കമ്പനികളാണ് ഇതിന്  ചുക്കാന്‍ പിടിക്കുന്നത്. 

350 ലേറെ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. മിഷിഗണ്‍ ആസ്ഥാനമായുള്ള ക്രയോനിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനാണ് ഇപ്പോള്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയത്. തങ്ങള്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങള്‍ക്ക് 10 വര്‍ഷത്തിനകം ജീവന്‍ നല്‍കുമെന്നാണ് ഡെന്നിസ് കൊവാല്‍സ്‌കി എന്ന വിദഗ്ധന്‍ നല്‍കുന്ന അറിയിപ്പ്. 

'ശാസ്ത്രം അനുദിനം വളരുകയാണ്. നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണെങ്കില്‍ ഇത്തരം കാര്യം ചിന്തിക്കില്ലായിരുന്നു. എന്നെങ്കിലും മൃതദേഹങ്ങള്‍ക്ക് ജീവന്‍ പകരാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്.  ഇത്  സ്റ്റെം സെല്ലുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണം മുന്നോട്ടു പോകുകയാണ്. അതുകൊണ്ട് തന്നെ 10 വര്‍ഷത്തിനകം ജീവന്‍ നല്‍കാന്‍ കഴിയുമെന്ന് ഉറപ്പാണ്. ക്രയോനിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രം 2000 പേരാണ് മരണശേഷം മൃതദേഹം പുനര്‍ജീവിപ്പിക്കാനായി പണമടച്ചിരിക്കുന്നത്. ക്രയോജനിക്‌സ്, ക്രയോനിക്‌സ്, ക്രയോപ്രിസര്‍വേഷന്‍ എന്നും അറിയപ്പെടുന്ന ഈ സാങ്കേതിക വിസ്മയം ഏറെ സൂക്ഷമായാണ് നടപ്പിലാക്കേണ്ടതെന്നും വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. 

 160 മൃതദേഹങ്ങളാണ് ഇപ്പോള്‍ ഇതിന്റെ കീഴില്‍ സൂക്ഷിച്ചിരിക്കുന്നത്. ദ്രവ നൈട്രജനടങ്ങിയ പ്രതേകതകം ടാങ്കുകളിലാണ് സൂക്ഷിച്ചിരിക്കുന്നത്. മൈനസ് 196 ഡിഗ്രി സെല്‍ഷ്യസിലാണ് മൃതദേഹം സൂക്ഷിക്കുക. ഹൃദയം നിലച്ച് രണ്ടുമിനിറ്റിനകം നടപടിക്രമീകരണങ്ങള്‍ തുടങ്ങണം.15 മിനിറ്റ് ആകുമ്പോഴേക്കും ആദ്യഘട്ടം പൂര്‍ത്തിയാക്കണം.

 ഐസ് നിറച്ച ബാഗുകളിലേക്ക് മൃതദേഹം മാറ്റുകയാണ് ആദ്യ ഘട്ടം. പിന്നീട് രക്തം കട്ടപിടിക്കാതിരിക്കാനുള്ള രാസവസ്തുക്കള്‍ കുത്തിവച്ച് ശരീരത്തിലെ രക്തം ഊറ്റിക്കളയും. പിന്നീട് ആന്തരികാവയവങ്ങള്‍ക്ക് കേടുവരാതിരിക്കാന്‍ പ്രത്യേക തരം രാസവസ്തു ശരീരത്തിലൂടെ കയറ്റിവിടും. ഇതൊടൊപ്പം  ഐസ് പരലുകള്‍ രൂപപ്പെടാതിരിക്കാനുള്ള ദ്രാവകവും നിറയ്ക്കും. പിന്നീട് മൈനസ് 130 ഡിഗ്രി സെല്‍ഷ്യസില്‍ ശീതികരിക്കും. ഇത് ദ്രവനൈട്രജന്‍ നിറച്ച, കൊടുംതണുപ്പുള്ള പ്രത്യേക ടാങ്കിലേക്ക് മാറ്റും. 

 റഷ്യയിലും, പോര്‍ച്ചുഗല്‍, യുറോപ്പ് എന്നിവിടങ്ങളിലും ഇതിനുള്ള സംവിധാനമുണ്ട്. രണ്ടുലക്ഷം ഡോളര്‍ ഏകദേശം 1.3 കോടി രൂപയാണ് ഇതിന് ചിലവ്. ഈ സംവിധാനത്തെ ഒട്ടേറെ പേര്‍ എതിര്‍ക്കുന്നുണ്ടെങ്കിലും പ്രതീക്ഷയോടെയാണ് വിദഗ്ധര്‍ ഇതിനെ കാണുന്നത്.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

മലബന്ധ പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം
വൃക്ക തകരാർ ; ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത 10 ലക്ഷണങ്ങൾ