ഒരു വൃക്ക കാലില്‍; അത്ഭുത രോഗവുമായി പത്തുവയസുകാരന്‍

By Web TeamFirst Published Jan 25, 2019, 10:24 AM IST
Highlights

ജനിതക തകരാറിനെ തുടര്‍ന്ന് തുടക്കുള്ളില്‍ ഒരു വൃക്കയുമായി ജനിച്ച പത്ത് വയസുകാരന്‍ വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമാവുന്നു.

ലണ്ടന്‍: ജനിതക തകരാറിനെ തുടര്‍ന്ന് തുടക്കുള്ളില്‍ ഒരു വൃക്കയുമായി ജനിച്ച പത്ത് വയസുകാരന്‍ വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമാവുന്നു. ലണ്ടണിലുള്ള മാഞ്ചസ്റ്ററിലെ ഹാമിഷ് റോബിന്‍സണാണ് പല തരത്തിള്ള ശാരീരിക പ്രശ്നങ്ങളുണ്ടായിട്ടും അവയൊക്ക തരണം ചെയ്ത്  ജീവിതം നയിക്കുന്നത്. 

വൃക്കയുടെ പ്രശ്നങ്ങള്‍ക്ക് പുറമേ കേള്‍വിക്കുറവ്, സംസാരശേഷിയില്ലായ്മ, നട്ടെല്ലിന് വൈകല്യം , കടുത്ത ആസ്തമ, പഠനവൈകല്യം എന്നിവയും റോബിന്‍സണെ  വേട്ടയാടുന്നു. 2008 മേയ് 29ന് മാസം തികയാതെ ജനിക്കുമ്പോള്‍ റോബിന്‍സണ് ഒരു കിലോയില്‍ താഴെയായിരുന്നു തൂക്കം. മൂന്ന് ആഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷമായിരുന്നു കുഞ്ഞുമായി മാതാപിതാക്കള്‍ വീട്ടിലേക്ക് പോയത്. തുടര്‍ന്ന് മുലയൂട്ടലിന് പ്രയാസം നേരിട്ടതോടൊണ് മാതാപിതക്കള്‍ക്ക് സംശയം തോന്നുകയും കുഞ്ഞിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയതും.

കുഞ്ഞിന് 17 മാസം പ്രായമായപ്പോഴാണ് ഡോക്ടര്‍മാര്‍ ജനിതക തകരാറുമൂലമുളള നിരവധി പ്രശ്നങ്ങള്‍ കണ്ടെത്തിയത്. ആറ് വയസ്സിന് ശേഷമാണ് ഹാമിഷ് സംസാരിക്കാന്‍ തന്നെ തുടങ്ങിയത്. വൈദ്യശാസ്ത്രം ' ഇക്ടോപിക് കിഡ്നി' എന്ന് വിശേഷിപ്പിക്കുന്ന വൃക്ക സ്ഥാനം തെറ്റി കാലില്‍ സ്ഥിതിചെയ്യുന്നത് അത്യപൂര്‍വമാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരും പറഞ്ഞു. അപൂര്‍വമായി കണ്ടെത്തിയ ഈ ജനിതക അവസ്ഥയ്ക്ക് ഡോക്ടര്‍മാര്‍ 'ഹാമിഷ് സിന്‍ഡ്രോം' എന്ന പേര് നല്‍കി ഗവേഷണം തുടങ്ങി. 

ഇത്രയധികം ശാരീരികബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും റോബിന്‍സണ്‍ അഞ്ച് വയസ്സിലെ കരാട്ടേ അഭ്യസിക്കാന്‍ തുടങ്ങിയെന്ന് അമ്മ പറയുന്നു.

click me!