
സ്ത്രീകള്‍ക്ക് നേരെയുണ്ടാവുന്ന ലൈംഗീകതിക്രമങ്ങള്‍ക്ക് എതിരെ പ്രതിഷേധവുമായി ബീഫ് ബിക്കിനിധരിച്ച് സൌന്ദര്യ മത്സരത്തിലെ സുന്ദരികള്‍. ബ്രസീലിലെ മിസ് ബംബം എന്ന സൌന്ദര്യമത്സരത്തിലാണ് അഞ്ച് മത്സരാര്‍ത്ഥികള്‍ പ്രതിഷേധാന്മകമായി ബീഫ് ബിക്കിനി ധരിച്ചെത്തിയത്.
ലൈംഗീകപീഡനത്തിന് ഇരയായവര്‍ക്കും നിർമാതാവ് ഹാർവി വെയ്ൻസ്റ്റൈന്റെ ചൂഷണത്തിനിരയായ ഒട്ടേറെ ഹോളിവുഡ് നടിമാര്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യപിച്ചുകൊണ്ടായിരുന്നു സുന്ദരിമാരുടെ ഈ വേറിട്ട വസ്ത്രധാരണം. 50കിലോഗ്രാം ബീഫ് ഇറച്ചിയാണ് ഇവര്‍ ധരിച്ചിരുന്നത്. ഞങ്ങള്‍ വെറും മാംസക്ഷണങ്ങള്‍ അല്ല. ഞങ്ങള്‍ ആ നടിമാര്‍ക്കൊപ്പം എന്ന സന്ദേശമാണ് ഇവര്‍ സൂചിപ്പിക്കുന്നത്.
ന്യൂയോർക്ക് ടൈംസ് ആണ് സ്ത്രീകളോടുള്ള ഹാർവിയുടെ മോശം പെരുമാറ്റവും സംഭവങ്ങളും പുറത്തുകൊണ്ടുവന്നത്. ഹോളിവുഡിലെ നടിമാരായ ആഞ്ജലീന ജൂലി, ഗെയ്നദ് പാൾട്രോ എന്നിവരോട് ഉൾപ്പെടെയാണ് ഹാർവി മോശം പെരുമാറ്റം നടത്തിയത്. കൂടാതെ ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയെ കിട്ടാനായി ഇയാൾ ശ്രമിച്ചുവെന്നും വാര്‍ത്ത വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam