
മറ്റു ജില്ലകളേക്കാള്‍ മാംസാഹാരത്തിന്‍റ ഉപയോഗം കുടുതലുള്ളത് മലപ്പുറം ജില്ലയിലാണ് കൃത്യമായ വ്യായാമത്തിന്‍റ കുറവും സ്തനാര്‍ബുദം കൂടുന്നതിനുള്ള പ്രധാന കാരണമാണ് കൂടാതെ മാനസീകമായ സംഘര്‍ഷങ്ങലും ഇവിടുത്തെ സ്ത്രീകള്‍ ധാരാളം അനുഭവിക്കുന്നുണ്ട്
ബോധവല്‍ക്കരണത്തിന്‍റ ഭാഗമായി പെരിന്തല്‍മണ്ണയില്‍ സൗജന്യ സ്തനാര്‍ബുദ നിര്‍ണ്ണയ ക്യാമ്പ് നടന്നു. ക്യാന്‍സര്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന കോഴിക്കോട്ടെ സന്നദ്ധ സംഘടനയായ പ്രതീക്ഷയും പെരിന്തല്‍മണ്ണയിലെ പെയില്‍ ആന്‍റ് പാലിയേററീവ് സൊസൈററിയും റോട്ടറി ക്ലബും മുനിസിപ്പാലിററിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത് 150ലധികം സ്തീകള്‍ പങ്കെടുത്തു
ബാംഗ്ലൂരില്‍ നിന്നും കൊണ്ടുവന്ന പ്രത്യേകവാനില്‍ സജ്ജമാക്കിയ മാമാമോഗ്രാം ഉപകരണം ഉപയോഗിച്ച് നിരവധി സ്ത്രീകളില്‍ പരിശോധന നടത്തി സംസ്ഥാനത്ത് നേരത്തെയുള്ളതിന്‍റ 300 മടങ്ങ് സ്തനാര്‍ബുദം വര്‍ദ്ധിച്ചിട്ടുണ്ട് ലോകാരോഗ്യ സംഘടന പിങ്ക് ഒക്ടോബര്‍ എന്ന പേരില്‍ ഈ മാസം സ്തനാര്‍ബുധ ബോധവല്‍ക്കരണ മാസമായി ആചരിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam