
27 വർഷം മുമ്പ് ഒരേ ദിവസം ഒരേ ആശുപത്രിയിൽ പിറന്നവർ ജീവിത പങ്കാളികളായി മിന്നുചാർത്തി. മസാച്ചുസെറ്റ് ആശുപത്രിയിൽ പിറന്ന ബൈറോസും ജസീക്ക ഗോമസുമാണ് കഴിഞ്ഞ മാസം ജീവിത പങ്കാളികളായത്. 1990 ഏപ്രിൽ 28നാണ് ഇരുവരും മോർട്ടൻ ഹോസ്പിറ്റലിൽ ജനിച്ചത്. സിറ്റിയിലെ താരതമ്യേന ചെറിയ ഹോസ്പിറ്റലിലാണ് ഇരുവരും പിറന്നതെന്ന് ബൈറോസ് പറയുന്നു. ഇരുവരുടെയും അമ്മമാർ അന്ന് പരസ്പരം കണ്ടതായി ഒാർക്കുന്നുമുണ്ട്.
ജനനം കഴിഞ്ഞ് അൽപ്പസമയത്തിന് ശേഷം ഇരുവരും ആശുപത്രിയിൽ ഒന്നിച്ചുള്ള ഫോട്ടോ ഉണ്ടെങ്കിലും തിരിച്ചറിയാനാവാത്ത വിധം മങ്ങിയ നിലയിലാണ്. ഇവരുടെ സമുദായവും ചെറുതാണ്. ഹൈസ്കൂൾ പഠനകാലത്ത് വീണ്ടും കണ്ടുമുട്ടിയത് ഇരുവരും സൗഹൃദത്തിലാവുകയും പിന്നീട് ഇത് തുടരുകയും ഒന്നിച്ചു കറങ്ങാൻ പോവുകയും ചെയ്തുതുടങ്ങിയെന്നും ബൈറോസ് പറയുന്നു. ഒരേസമയത്ത് ജനിച്ചതും ജീിവത പങ്കാളികൾ ആയതിനെക്കുറിച്ചും ‘വിധിയാകുമെന്നാണ് ഗോമസ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam