
എഡിന്‍ബര്‍ഗ്: ലോകത്ത് ഏറ്റവും കൂടുതല്‍ വൈവിധ്യമാര്‍ന്ന ഫാഷനുകള്‍ പരീക്ഷിക്കപ്പെടുന്നത് വിവാഹ ദിവസങ്ങളിലാണ്. വധുവും വരനും മാത്രമല്ല വിവാഹത്തില്‍ പങ്കെടുക്കാനെത്തുന്നവരില്‍ ഏറിയപങ്കും അണിഞ്ഞൊരുങ്ങി പുത്തന്‍ ലുക്കിലെത്താനാകും ശ്രദ്ധിക്കുക. വധുവിന്‍റെ കാര്യമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
പുതുപുത്തന്‍ ഡിസൈനിലുള്ള വിവാഹവേഷത്തിലൂടെ ലോകമാകെ ശ്രദ്ധ നേടിയിരിക്കുകയാണ് കെറി മക്മില്ലന്‍ എന്ന സ്കോട്ടിഷ് യുവതി. മദ്യപിക്കുന്ന ശീലമുള്ളവര്‍ കെറിയുടെ വിവാഹ വേഷം കണ്ടാല്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കും.
50 ഗ്ലാസുകളില്‍ മദ്യം ഉള്‍കൊള്ളുന്ന രീതിയിലുള്ള ഡിസൈനുകളിലെ പുത്തന്‍ ഫാഷന്‍ വിവാഹവസ്ത്രമാണ് കെറി മക്മില്ലണ്‍ അണിഞ്ഞത്. സ്റ്റീലുകൊണ്ട് നിര്‍മ്മിച്ച നാല് നിരയില്‍ 50 ഗ്ലാസുകള്‍ വയ്ക്കാവുന്ന തരത്തിലാണ് വിവാഹ വസ്ത്രം കെറി ഡിസൈന്‍ ചെയ്തിരിക്കുന്നത്. മെറ്റല്‍ ഫ്രെയിം ഉണ്ടാക്കി അതിനകത്ത് വിവാഹ വസ്ത്രവുമായി കയറി നില്‍ക്കാവുന്ന തരത്തിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
വിവാഹ ശേഷം മറ്റുള്ളവര്‍ക്ക് ഇത് വാടകയ്ക്ക് കൊടുക്കാനുള്ള പദ്ധതിയിലാണ് ഇവര്‍. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗം തീര്‍ക്കുകയാണ് ഈ വിവാഹ വസ്ത്രം. സ്വപ്ന വസ്ത്രം എന്നആണ് ഏവരും വിശേഷിപ്പിക്കുന്നത്.