
സാരികള്‍ എന്നും സ്‍ത്രീകള്‍ക്ക് പ്രിയം ആണ്. ഓണം പോലുള്ള വിശേഷവസരങ്ങളില്‍, എത്രയൊക്കെ തരത്തിലുള്ള വസ്‍ത്രങ്ങള്‍ ഉണ്ടെങ്കിലും സാരി ഉടുക്കാനാണ് ഏവര്‍ക്കും ഏറെ ഇഷ്‍ടം. ബ്രൊക്കേഡ് സാരികള്‍ വീണ്ടും വാഡ്രോബ് കീഴടക്കുകയാണ്. എന്നാല്‍ അടിമുടി ബ്രൊക്കേഡില്‍ പൊതിയാതെ ബോര്‍ഡറിലും പല്ലുവിലും മാത്രം ബ്രൊക്കേഡ് കൊണ്ടുള്ള പാച്ച് വര്‍ക്ക് നടത്തുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ക്രേപ്, നെറ്റ്, ഷിഫോണ്‍, ലിനന്‍, ജോര്‍ജറ്റ് സാരികളിലാണ് ബ്രൊക്കേഡ് പാച്ച് വര്‍ക്കുകള്‍ കൂടുതലായി ചെയ്യുന്നത്. ആന്റിക് ബ്രൊക്കേഡിനും ഇഷ്ടക്കാര്‍ ഏറെയുണ്ട്.
ബ്രൊക്കേഡ് സാരിക്കൊപ്പം ഇടിച്ചു നില്‍ക്കുന്ന ബ്ലൗസിലാണ് പുതുതലമുറയ്‍ക്ക് താല്‍പര്യം. ബ്ലൗസ് ഫാഷന്‍ കണ്ടാല്‍ സാരിയാണോ ബ്ലൗസാണ് കിടിലന്‍ എന്ന് ആര്‍ക്കും സംശയം തോന്നും. കോട്ടന്‍, സില്‍ക്ക്, നെറ്റ് തുടങ്ങി ഏതു ഫാഷനിലുള്ള സാരിക്കൊപ്പവും ബ്രൊക്കേഡ് ബ്ലൗസ് ശ്രദ്ധിക്കപ്പെടും. കേരളാ സാരിയാണെങ്കില്‍ മലയാളിത്തത്തിനോടും മോഡേണ്‍ ലുക്കിനോടും ഒരുമിച്ച് കൂട്ടുകൂടാം.