ദിവസവും മാതളം കഴിച്ചാല്‍..!

By Web DeskFirst Published Jun 12, 2018, 10:34 PM IST
Highlights
  • മാതളത്തിന്‍റെ ഗുണങ്ങള്‍ നോക്കാം

മാതളം ദിവസവും കഴിക്കുന്നതില്‍ ധാരാളം ഗുണങ്ങളുണ്ട്. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളനാരങ്ങ. മാതളനാരങ്ങ സ്ഥിരമായി ഭക്ഷണത്തിന്‍റെ  ഭാഗമാക്കിയാൽ രോഗപ്രതിരോധ ശേഷി വർധിക്കും. ദഹനസംബന്ധിയായ പ്രശ്നങ്ങൾക്ക് മാതളനാരങ്ങ ഉത്തമ പ്രതിവിധിയാണ്. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. മാതളനാരകത്തിന്‍റെ ജ്യൂസ്, തൊലി, കായ്, പൂവ്, ഇല ഇവയെല്ലാം ഔഷധഗുണമുള്ളതാണ്. മാതളത്തിന്‍റെ മറ്റ് ഗുണങ്ങള്‍ നോക്കാം.

1. വ്യക്കകള്‍ക്ക് 

വ്യക്ക രോഗങ്ങളെ തടയാന്‍  മാതളം നല്ലതാണ്. വ്യക്കരോഗികൾ ദിവസെനെ മാതള നാരങ്ങ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. കൂടാതെ മൂത്രാശയത്തിലുമുണ്ടാകുന്ന കല്ലുകളെ അലയിപ്പിച്ച് കളയാനും മാതളത്തിന് കഴിവുണ്ട്. 

2. ഹൃദയത്തിന്

ഹൃദയത്തില്‍ അടിയുന്ന കൊഴുപ്പിനെ അകറ്റാൻ മാതളനാരങ്ങ നല്ലതാണ്. ഹൃദയത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യത മാതള നാരങ്ങ കഴിക്കുമ്പോൾ കുറയും. ഇത് ധാരാളം ഹൃദയപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കും. 

3. രക്ത സമ്മര്‍ദം

മാതളത്തില്‍ അടങ്ങിയിരുന്ന ആന്‍റി ഓക്സിഡന്‍സ്  രക്ത സമ്മര്‍ദം കുറയ്ക്കാന്‍ സാഹയിക്കും. അതിനാല്‍ ദിവസവും മാതളനാരങ്ങ കഴിക്കുന്നത് നല്ലതാണ്.

4.കൊളസ്‌ട്രോളിന്

കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും മാതളനാരങ്ങ നല്ലതാണ്. മാതള നാരങ്ങയില്‍ അടങ്ങിയിട്ടുള്ള നൈട്രിക് ആസിഡ് ധമനികളില്‍ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പും മറ്റും നീക്കുന്നതിന് സഹായിക്കുന്നു. 90%ത്തിലധികം കൊഴുപ്പും കൊളസ്‌ട്രോളും മാതള നാരങ്ങ ഇല്ലാതാക്കും.

5. ദഹന പ്രശ്‌നങ്ങൾക്ക് 

ദഹന പ്രശ്‌നങ്ങൾക്കും മാതള നാരങ്ങ മികച്ചതാണ്. കുട്ടികളിൽ ഉണ്ടാവുന്ന വയറിളക്കം പോലെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണ് മാതള നാരങ്ങ ജ്യൂസ്. 

click me!