
പലര്‍ക്കും പഴങ്ങള്‍ അതേപടി കഴിക്കുന്നതിനെക്കാലും ഇഷ്ടം അവ ജ്യൂസാക്കി കുടിക്കുന്നതാണ്. അതേസമയം, പഴങ്ങള്‍ അതേപടി കഴിക്കുന്നതാണോ അതോ പഴങ്ങള്‍ ജ്യൂസായി കുടിക്കുന്നതാണോ നല്ലത് എന്ന് ചോദിച്ചാല്‍ പഴങ്ങള്‍ ജ്യൂസാക്കി മാറ്റാതെ അതേപടി കഴിക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുന്നത്.
പഴങ്ങള്‍ ജ്യൂസാക്കുമ്പോള്‍ പോഷകങ്ങള്‍ നഷ്ടപ്പെടാനിടയുണ്ട്. ഫൈബറുകള്‍ പ്രധാനമായും തൊലിയില്‍ നിന്നാണ് ലഭിക്കുന്നത്. ജ്യൂസാക്കുമ്പോള്‍ ഇവ നശിക്കാനുളള സാധ്യതയുണ്ട്. അതുപോലെ തന്നെ ജ്യൂസ് ഉണ്ടാക്കി ഏറെ നേരം കഴിഞ്ഞാണ് കഴിക്കുന്നതെങ്കില്‍ പോഷകനഷ്ടവും സംഭവിക്കും.
പഴച്ചാറുകള്‍ക്കും അതിന്‍റേതായ ഗുണങ്ങള്‍ ഉണ്ട്. എങ്കിലും കൂടുതല്‍ ഗുണം ചെയ്യുന്നത് പഴങ്ങള്‍ അതേപടി കഴിക്കുന്നത് എന്നുമാത്രം. ഫ്രഷ് ജ്യൂസ് ശരീരഭാരം കുറക്കാനും ദഹനത്തെ സഹായിക്കാനും വയർ ശുദ്ധിക്കും വൃക്കയുടെ സുരക്ഷക്കും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ക്ഷീണം അകറ്റാനും ത്വക്കിൽ ജലാംശം നിലനിർത്താനും സഹായിക്കും. ആരോഗ്യ സംരക്ഷണത്തിനും ജലാംശം നിലനിർത്താനും ചർമത്തിന്റെ തിളക്കം കൂട്ടാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam