
ഗർഭധാരണത്തെ പ്രതിരോധിക്കാനുള്ള മാർഗമാണ് ഗർഭനിരോധന ഉറകൾ. ഗർഭനിരോധന ഉറകൾ അർബുദത്തിന് കാരണമാകുമെന്നാണ് പഠനം. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഗര്‍ഭനിരോധന ഉറകള്‍ ഉൾപ്പെടെ റബര്‍ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചില കെമിക്കലുകള്‍ അര്‍ബുദത്തിന് കാരണമാകുമെന്നാണ് പഠനത്തിൽ പറയുന്നത്. റബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന എം.ബി.ടി (മെര്‍കാപ്‌റ്റോബെന്‍സോതയാസോള്‍) എന്ന കെമിക്കലാണ് അർബുദത്തിന് കാരണമാകുന്നത്. ഗര്‍ഭനിരോധന ഉറകള്‍ മുതല്‍ കയ്യുറകളിലും റബറില്‍ നിര്‍മ്മിച്ച പാവകളിലും വരെ എം.ബി.ടി ഉപയോഗിച്ച് വരുന്നു.
റീസൈക്കിള്‍ ചെയ്തുവരുന്ന ടയറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ ക്രമ്പുകളിലും ഗ്രാന്യൂള്‍സുകളിലും നവജാത ശിശുക്കള്‍ക്കുള്ള ബേബി ഡമ്മികളിലും അര്‍ബുദകാരണമായ ഈ കെമിക്കൽ അടങ്ങിയിട്ടുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അതിൽ അടങ്ങിയിരിക്കുന്ന എം.ബി.ടിയുടെ അളവ് ചോദിച്ച് മനസിലാക്കി വാങ്ങിയാൽ അപകടസാധ്യത കുറയ്ക്കാനാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam