
ഇന്ന് ലോകരാഷ്ട്രങ്ങളുടെയും ലോക ആരോഗ്യസംഘടനയുടെയും ശ്രദ്ധ കേന്ദീകരിച്ചിരിക്കുന്ന മാരകരോഗമാണ് എബോള വൈറസ് രോഗം.1970ലാണ് വിനാശകാരിയായ എബോള വൈറസിനെ തിരിച്ചറിഞ്ഞത്. ലൈംഗികബന്ധത്തിലൂടെയും എബോള പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ് എബോള പുരുഷബീജത്തിലൂടെയും പകരാമെന്ന് കണ്ടെത്തിയത്.
ബീജസ്രവത്തില്‍ കാണപ്പെടുന്ന amyloid fibrils എന്ന പ്രോട്ടീനുകളാണ് വൈറസിന് കാരണമാകുന്നത്. വൈറസിന് സംരക്ഷണം നല്‍കാന്‍ ഈ പ്രോട്ടീനു കഴിയും. രണ്ടരവർഷം വരെ പുരുഷസ്രവത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാമെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഈ സമയത്തെ ലൈംഗികബന്ധത്തിന് വൈറസിനെ പകര്‍ത്താനുള്ള കഴിവും ഉണ്ട്.
നിപയ്ക്ക് സമാനമായി വവ്വാൽ, കുരങ്ങ് എന്നിവ വഴിയാണ് എബോള വൈറസും മനുഷ്യരിലേക്ക് എത്തുന്നത് എന്നാണ് പറയപ്പെടുന്നത്. വൈറസ് മനുഷ്യശരീരത്തിലെത്തിയാൽ രണ്ടു മുതൽ 21 ദിവസത്തിനിടെ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങും. ശക്തമായ പനി, തൊണ്ടവേദന, പേശീവേദന, തളർച്ച, ചർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ. ആന്തരികമോ, ബാഹ്യമോ ആയ രക്തസ്രാവം ഉണ്ടാകാനും സാധ്യതയുണ്ട്. അടിയന്തിയ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ 16 ദിവസത്തിനുള്ളിൽ മരണം സംഭവിക്കാം.
കഴിഞ്ഞ മാസം കോംഗോയില്‍ എബോള പടര്‍ന്നുപിടിച്ച സാഹചാര്യത്തില്‍ എബോള പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐക്യരാഷ്ട്രസഭ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam