പ്രമേഹ‍മുള്ളവർ ഒലീവ് ഓയിൽ ചേർത്ത ഭക്ഷണം കഴിക്കാമോ?

By Web TeamFirst Published Feb 13, 2019, 3:39 PM IST
Highlights

പ്രമേഹരോ​ഗികൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. പ്രമേഹമുള്ളവർ വെളിച്ചെണ്ണ ഒഴിവാക്കി പകരം ഭക്ഷണങ്ങളിൽ ഒലീവ് ഓയിൽ ചേർക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ പറയുന്നു.

പ്രമേഹരോ​ഗികളുടെ എണ്ണം ഇന്ന് കൂടി വരികയാണ്. തെറ്റായ ഭക്ഷണം ശീലം, വ്യായാമമില്ലായ്മ ഈ രണ്ട് കാരണങ്ങളാണ് പ്രമേഹം പിടിപെടാനുള്ള പ്രധാനകാരണമായി പറയുന്നത്. പ്രമേഹരോ​ഗികൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തിൽ ഒലീവ് ഓയിൽ ഉൾപ്പെടുത്തുന്നത് പ്രമേഹം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഒലിവ് ഓയിലിൽ അടങ്ങിയ ഒരു സംയുക്തം ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ശരീരത്തെ സഹായിക്കുക വഴി പ്രമേഹം തടയുമെന്ന് ഗവേഷകർ പറയുന്നു. പ്രമേഹമുള്ളവർ വെളിച്ചെണ്ണ ഒഴിവാക്കി പകരം ഭക്ഷണങ്ങളിൽ ഒലീവ് ഓയിൽ ചേർക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഘടകമായ ഒലിവ് ഓയിലിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. 

ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന തന്മാത്രയായ ഇൻസുലിൻ കൂടുതൽ ഉൽപ്പാദിപ്പിക്കാൻ ഒലിവിൽ അടങ്ങിയ ഒരു സംയുക്തമായ ഒലിയൂറോപെയ്ൻ സഹായിക്കുമെന്ന് പഠനത്തിൽ പറയുന്നു. യുഎസിലെ വിർജീനിയ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെയും വിർജീനിയ ടെക്സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് ഈ കണ്ടെത്തൽ നടത്തിയത്. ബയോകെമിസ്ട്രി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കുകയും സഹായമാകും.ഊര്‍ജം ലഭിക്കാനും ശരീരത്തിനാവശ്യമായ കാര്‍ബോഹൈഡ്രേറ്റും വിറ്റാമിനുകളും ലഭിക്കാനും ഒലീവ് ഓയിൽ സഹായിക്കും.

അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ നല്ലതാണ്. ഹൃദയാരോഗ്യത്തിന്  ഒലീവ് ഓയില്‍ കഴിക്കുന്നത് ഏറെ നല്ലതാണ്.  ഇതിലെ മോണോ, പോളിസാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നീക്കം ചെയ്യുന്നു. 


 

click me!