ഈ എട്ട് ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടോ, എങ്കില്‍ ശ്രദ്ധിക്കുക.!

Published : Mar 14, 2017, 10:59 AM ISTUpdated : Oct 05, 2018, 01:08 AM IST
ഈ എട്ട് ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടോ, എങ്കില്‍ ശ്രദ്ധിക്കുക.!

Synopsis

ശാസ്ത്രം പുരോഗമിച്ചു എങ്കിലും ക്യാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. പലപ്പോഴും ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ നിസാരമെന്നു കരുതി തള്ളിക്കളയുന്നു. എന്നാല്‍ പിന്നീടതു ശക്തി പ്രാപിക്കുമ്പോഴാണു രോഗത്തിന്റെ തീവ്രത നമ്മള്‍ തിരിച്ചറിയുന്നത്. ക്യാന്‍സറിനു മുന്നോടിയായി ശരീരം പ്രകടിപ്പിക്കുന്ന  മുന്നറിയിപ്പുകളായി ഈ ലക്ഷണങ്ങളെ കണക്കാക്കുന്നു. 

എല്ലായിപ്പോഴും ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ അല്‍പ്പം ശ്രദ്ധിക്കുക. 

പ്രത്യേകിച്ചു കാരണം ഒന്നും ഇല്ലാതെ ദിവസങ്ങളോളം ശരീരത്തില്‍ ഉണ്ടാകുന്ന നീരും സൂക്ഷിക്കണം.

ശ്വാസം എടുക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ അതും നിസാരമായി തള്ളിക്കളയരുത്.

ഒരിക്കലും മാറാത്ത കാലിലെ വ്രണങ്ങളും അപകടകാരികളാണ്.

വിളര്‍ച്ച ഉണ്ടാകുന്നതും സൂക്ഷിക്കുക. 

തുടര്‍ച്ചയായി വായില്‍ അള്‍സര്‍ ഉണ്ടാകുന്നതും അപകടകരമായ ലക്ഷണമാണ്. 

ചര്‍മ്മത്തിലെ കറുത്ത കുത്തുകളും പാടുകളും ക്രമാധിതമായി കൂടുന്നുണ്ടെങ്കില്‍ ഇതു ശ്രദ്ധിക്കുക. 

ഇടയ്ക്കിടയ്ക്ക് അകാരണമായി ഉണ്ടാകുന്ന വയറു വേദനയും കുഴപ്പകാരനാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രഭാതഭക്ഷണത്തിന് പഴുത്ത പപ്പായ കഴിക്കുന്നതിന്റെ 5 ഗുണങ്ങൾ ഇതാണ്
വലിച്ചെറിയരുത്, അറിയാം നാരങ്ങ തോടിന്റെ 5 ആരോഗ്യ ഗുണങ്ങൾ