Latest Videos

മനുഷ്യമരണം നേരത്തെ അറിയുന്ന ജീവികള്‍ - ചില വിശ്വാസങ്ങള്‍

By Web DeskFirst Published Mar 12, 2017, 6:33 AM IST
Highlights

മനുഷ്യന് അജ്ഞാതമായ കാര്യങ്ങളില്‍ ഒന്നാണ് അവന്‍റെ മരണം. എന്നാല്‍ നിങ്ങള്‍ക്കു ചുറ്റും ഉള്ള ഈ മൃഗങ്ങള്‍ക്കു മരണം സംഭവിക്കുന്നതിനു തൊട്ടു മുമ്പ് തിരിച്ചറിയാന്‍ കഴിയുമെന്ന് വിശ്വസിക്കുന്ന പല ജനസമൂഹങ്ങളുണ്ട്  ലോകത്ത്. ഇത്തരത്തിലുള്ള ചില വിശ്വാസങ്ങളാണ് വിസ്പര്‍ മാഗസിന്‍ ലിസ്റ്റ് ചെയ്യുന്നത്.

ലോകത്ത് പല സമൂഹങ്ങള്‍ക്കിടയിലും മൂങ്ങയ്ക്കു മരണം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും എന്ന വിശ്വാസം നിലവിലുണ്ട്. മൂങ്ങ കരഞ്ഞാല്‍ മരണം സംഭവിക്കും എന്നാണ് പണ്ടുള്ള ഭാരതീയര്‍ വിശ്വസിച്ചിരുന്നത്.  പണ്ടുകാലത്തു മൂങ്ങയെ മന്ത്രവാദത്തിന്‍റെ പ്രതിനിധിയായി ഇന്ത്യക്കാരും പേര്‍ഷ്യക്കാരും കരുതിയിരുന്നു.

കറുത്ത ചിത്രശലഭം വീട്ടില്‍ എത്തിയാല്‍ അവിടെ മരണം സംഭവിക്കും എന്നാണു ചൈനീസ് വിശ്വാസം

 വവ്വാല്‍ വീട്ടില്‍ വന്നാല്‍ അവിടെ മരണം നടക്കും എന്നത് ചില കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിശ്വാസമാണ്.

വെള്ളിമൂങ്ങയ്ക്കും മരണത്തെ മുന്‍കുട്ടി പ്രവചിക്കാന്‍ കഴിയും എന്നാണ് ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ വിശ്വസിച്ചിരുന്നത്. 

രോഗിയുള്ള വീട്ടില്‍ വന്നു കാക്ക കരയുന്നതു മരണത്തെ വിളിച്ചു വരുത്തുന്നതു പോലെയാണെന്ന് ഇന്ത്യന്‍ വിശ്വസത്തിന്‍റെ ഭാഗമായിരുന്നു.

ഒരാളുടെ ശവസംസ്‌കാര ചടങ്ങിനിടയില്‍ കറുത്തകുതിരയെ കണ്ടാല്‍ ഏറ്റവും അടുത്ത ബന്ധു കൂടി മരിക്കും എന്ന് ഇംഗ്ലീഷുകാര്‍ വിശ്വാസിച്ചിരുന്നു.

അനാവശ്യമായി കോഴികള്‍ ബഹളം വയ്ക്കുന്നുണ്ടെങ്കില്‍ ഇവര്‍ മരണം വരുന്നതിന്റെ സൂചന നല്‍കുന്നതാണെന്നാണ് ചൈനക്കാര്‍ വിശ്വസിച്ചിരുന്നത്.

മരിക്കാന്‍ പോകുന്ന ആള്‍ക്കൊപ്പം പൂച്ച കൂടുതല്‍ നേരം ചിലവഴിക്കും എന്നായിരുന്നു ഗ്രീക്കിലെ പഴയകാല വിശ്വാസം.

മരണം മുന്‍കൂട്ടിയറിയാന്‍ ഏറ്റവും കൂടുതല്‍ കഴിവുള്ളതു നായക്കാണെന്ന് പാശ്ചാത്യ ലോകത്തെ വിശ്വാസം നിലവിലുണ്ടായിരുന്നു. മരണം അടുതെത്തുമ്പോള്‍ നായ തുടര്‍ച്ചയായി ഓരിയിടും എന്നാണ് ആ വിശ്വാസം.

click me!