ഈ ശീലങ്ങൾ മാറ്റിയാൽ തടി കുറയ്ക്കാം

Published : Nov 24, 2018, 09:34 AM ISTUpdated : Nov 24, 2018, 09:38 AM IST
ഈ ശീലങ്ങൾ മാറ്റിയാൽ തടി കുറയ്ക്കാം

Synopsis

തടി കുറയ്ക്കാൻ ഇന്ന് മിക്കവരും ചെയ്യുന്നത് ഡ‍യറ്റ് അല്ലെങ്കിൽ വ്യായാമം ആണ്.  എന്നാൽ, നിങ്ങളുടെ ദിനചര്യകളിൽ ചില ശീലങ്ങൾക്ക് മാറ്റം വരുത്തിയാൽ തടി കുറയ്ക്കാം. 

തടി കുറയ്ക്കാൻ ഇന്ന് മിക്കവരും ചെയ്യുന്നത് ഡ‍യറ്റ് അല്ലെങ്കിൽ വ്യായാമം ആണ്. ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. അമിതവണ്ണം വയ്ക്കുമോ എന്നതറിയാൻ നിങ്ങളുടെ ദിനചര്യകളിൽ ചില കാര്യങ്ങൾക്ക് മാറ്റം വരുത്തിയാൽ മതിയത്രേ. 

കിടപ്പുമുറി അടുക്കും ചിട്ടയുമായി സൂക്ഷിക്കണം...

അടുക്കും ചിട്ടയും അല്ലാത്ത കിടപ്പുമുറിയാണെങ്കിലും തീർച്ചയായും വണ്ണം വയ്ക്കാനുള്ള സാധ്യത കൂടുതലാണത്രേ. മനോഹരമായ അന്തരീക്ഷം നിലനിർത്തണം. എങ്കിൽ മാത്രമേ നല്ല ഉറക്കം ലഭിക്കൂ. ഉറക്കം നഷ്ടപ്പെട്ടാൽ ശരീരഭാരം വർധിക്കാനിടയാകും.

പ്രഭാതഭക്ഷണം ആവശ്യത്തിന്..

 പ്രഭാതഭക്ഷണം വളരെ കുറച്ചുമാത്രം കഴിക്കുന്നവരാണോ. ഇതും ഭാവിയിൽ അമിതവണ്ണത്തിനു കാരണമാകും. പ്രഭാതഭക്ഷണം കുറഞ്ഞാൽ ഇടഭക്ഷണം കഴിക്കാനുള്ള പ്രവണത കൂടും. അത്താഴം കൂടുതൽ വലിച്ചുവാരി കഴിക്കും. അതുകൊണ്ട് പ്രഭാതഭക്ഷണം ഇനി വയറുനിറയെ കഴിക്കുന്നതു ശീലമാക്കൂ.

 അമിതമായി ഉറങ്ങാറുണ്ടോ...

ഉറക്കം കൂടിയാലും പ്രശ്നമാണ്. രാത്രി നേരത്തെ കിടന്നുറങ്ങി, വളരെ വൈകി മാത്രം എഴുന്നേൽക്കുന്നവരാണോ നിങ്ങൾ. കൂടാതെ ഉച്ചയുറക്കവും ശീലമുണ്ടോ? എങ്കിൽ അമിതവണ്ണം ഉണ്ടാകാം. ആരോഗ്യമുള്ള ഒരാൾ ആറു മണിക്കൂറിൽ കൂടുതൽ ഉറങ്ങേണ്ട കാര്യമില്ല. അലസമായ ജീവിതം അനാരോഗ്യം ക്ഷണിച്ചുവരുത്തും.

 മുറിയിൽ സൂര്യപ്രകാശം അത്യാവശ്യം...

സൂര്യപ്രകാശം തീരെ കടന്നുവരാത്ത ഇരുട്ടുമുറിയിലാണോ നിങ്ങൾ ഉറങ്ങുന്നത്. തുറസ്സായ പകൽവെളിച്ചത്തിലേക്കു തുറക്കുന്ന ജനാലകൾ മുറിയിൽ അത്യാവശ്യമാണ്. രാവിലെ സൂര്യപ്രകാശം നിങ്ങളുടെ മുറിയിലേക്കു കടന്നുവരട്ടെ. വിറ്റാമിൻ ഡി ലഭിക്കും എന്നതുമാത്രമല്ല, പുലർകാല സൂര്യപ്രകാശം പകൽ മുഴുവൻ നിങ്ങൾക്ക് ഉന്മേഷം പകരും. 

ശരീരഭാരം ക്യത്യമായി നോക്കണം...

എത്ര മാസം കൂടുമ്പോഴാണ് നിങ്ങൾ ശരീരഭാരം നോക്കാറുള്ളത്. നീണ്ട ഇടവേളകൾ നല്ലതല്ല. ഓരോ മാസവും ശരീരഭാരം നോക്കി ഒരു ഡയറിയിൽ കുറിച്ചുവയ്ക്കൂ. നേരിയ വ്യതിയാനങ്ങൾ പോലും ശ്രദ്ധയോടെ ഓർത്തുവയ്ക്കണം. ഇതും അമിതവണ്ണം വയ്ക്കാതിരിക്കാൻ ഒരു പ്രചോദനമാണ്.  
 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം