സോപ്പും നെയില്‍ പോളിഷും നിങ്ങളെ തടിയന്മാരാക്കും

Published : Apr 23, 2016, 04:54 AM ISTUpdated : Oct 05, 2018, 01:43 AM IST
സോപ്പും നെയില്‍ പോളിഷും നിങ്ങളെ തടിയന്മാരാക്കും

Synopsis

സോപ്പും നെയില്‍ പോളിഷും പ്ലാസ്റ്റിക്കും പോലെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന ചില വസ്തുക്കള്‍ ശരീരവണ്ണം വര്‍ദ്ധിക്കുന്നതിന് കാരണമാവുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. പ്ലാസ്റ്റിക്കിനും മറ്റും ഉറപ്പ് നല്‍കാനായി ഉപയോഗിക്കുന്ന താലേറ്റ് (Phthalates) വിഭാഗത്തില്‍ പെടുന്ന രാസവസ്തുക്കള്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. നെയില്‍ പോളിഷിലും സോപ്പിലും ഉപയോഗിക്കുന്ന ഇവ പൊണ്ണത്തടിക്ക് പുറമെ മറ്റ് പലതരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് ജോര്‍ജ്ജിയ സര്‍വകലാശാലയില്‍ നടന്ന ഒരു പഠനത്തിലാണ് വ്യക്തമായത്.
മനുഷ്യ ശരീരസ്രവങ്ങളില്‍ ഇവയുടെ അംശം നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഈ വിഭാഗത്തില്‍ പെടുന്ന ബെന്‍സൈല്‍ ബ്യൂട്ടൈല്‍ താലേറ്റ് ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തിയത്.  പല അളവില്‍ ഈ രാസവസ്തുക്കള്‍ എലികളുടെ ശരീരത്തില്‍ നല്‍കിയാണ് പരീക്ഷണം നടത്തിയത്. ശരീര കോശങ്ങളില്‍ കൂടിയ അളവില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതായാണ് കണ്ടെത്തിയത്.

നിലവില്‍ ലോകം നോരിടുന്ന വലിയൊരു ആരോഗ്യപ്രശ്നമായി പൊണ്ണത്തടി മാറിയതിന് പിന്നില്‍ ഇത്തരം രാസവസ്തുക്കളുടെ ഉപയോഗവും കാരണമായിട്ടുണ്ടെന്ന് വ്യക്തമായി. ഉയര്‍ന്ന അളവില്‍ ഇവ ശരീരത്തിലെത്തുന്നത് പ്രത്യുല്‍പ്പാദനപരമായ അസുഖങ്ങള്‍ക്കും കാരണമാവും. കുറഞ്ഞ അളവിലാണെങ്കില്‍ പോലും ദീര്‍ഘനാളത്തെ ഇവയുടെ ഉപയോഗവും സമാനമായ പ്രശ്നങ്ങള്‍ സൃഷ്‌ടിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു. പ്രമുഖ ശാസ്‌ത്ര ജേണലായ ടോക്‌സിസിറ്റി ഇന്‍ വിട്രോയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്ന ആറ് ഭക്ഷണങ്ങൾ
മഗ്നീഷ്യത്തിന്റെ കുറവ് നിസാരമായി കാണരുത്, കാരണം