സ്ത്രീകൾ ഇത് അറിയാതെ പോകരുത്; കീമോതെറാപ്പിയെ കുറിച്ച് പഠനം പറയുന്നതിങ്ങനെ

By Web TeamFirst Published Sep 5, 2018, 6:22 PM IST
Highlights
  • ശ്വാസകോശ ക്യാന്‍സര്‍ ബാധിതരായ സ്ത്രീകളില്‍ കീമോതെറാപ്പി ചെയ്യുന്നതിലൂടെ സ്ത്രീകളില്‍ അമിനോറിയ ഉണ്ടാകുമെന്ന് പഠനം. 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

ന്യൂയോർക്ക് : ശ്വാസകോശ ക്യാന്‍സര്‍ ബാധിതരായ സ്ത്രീകളില്‍ കീമോതെറാപ്പി ചെയ്യുന്നതിലൂടെ സ്ത്രീകളില്‍ അമിനോറിയ ഉണ്ടാകുമെന്ന് പഠനം. 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലെ അമിനോറിയയുടെ അളവിനെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ശ്വാസകോശ ബാധിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണം സംബന്ധിച്ചും, അതില്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തണം.

ആര്‍ത്തവവിരാമത്തിന് മുന്‍പേ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകളില്‍ കുട്ടികള്‍ വേണമെന്നവരെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ഇവരുടെ ഭ്രൂണത്തിന്റെയും അണ്ഡത്തിന്റെയും സംരക്ഷണത്തെക്കുറിച്ചും കൃത്യമായ ധാരണ രോഗികള്‍ക്ക് നല്‍കേണ്ടതാണെന്ന് ​പഠനത്തിൽ പറയുന്നു.ആര്‍ത്തവവിരാമത്തിന് മുമ്പുള്ള ആരോഗ്യപ്രശ്നങ്ങളുള്ള 43 വയസ്സ് മാത്രം പ്രായമുള്ള 182 സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്.

1999 മുതല്‍ 2016 ശ്വാസകോശ ക്യാന്‍സറിനെ സംബന്ധിച്ച് മയോക്ലിനിക് എപ്പിഡെമോളജി നടത്തിയ ഗവേഷണത്തില്‍ രോഗം കണ്ടെത്തിയവരില്‍ എല്ലാ വര്‍ഷവും രോഗനിര്‍ണ്ണയം നടത്തിയിരുന്നു. ശ്വാസകോശ ക്യാന്‍സര്‍ ഉള്ളവരും ആര്‍ത്തവവിരാമത്തിന് മുന്‍പേ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള സ്ത്രീകള്‍ക്കും അവരുടെ ഉല്‍പ്പാദനശേഷിയെ സംബന്ധിച്ചും ഗര്‍ഭധാരണത്തെ സംബന്ധിച്ചുമുള്ള ബോധവല്‍ക്കരണം നല്‍കേണ്ടത് അനിവാര്യമാണെന്നും പഠനത്തില്‍ പറയുന്നു. 

click me!