ബന്ധുക്കളുടെ തിരക്കിനിടയിൽ സഹപ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ആറ് ടേബിളുകളും ഇവർക്കായി മുൻകൂട്ടി റിസർവ്വ് ചെയ്യാനും യുവതി മറന്നിരുന്നില്ല എന്നാൽ ക്ഷണം ലഭിച്ച 70 പേരിൽ 69 പേരും വിവാഹത്തിന് എത്തിയില്ല

ബീജിംഗ്: അടുത്ത ബന്ധുക്കളേയും ഓഫീസിലെ സഹപ്രവർത്തകരേയും വിവാഹത്തിന് ക്ഷണിച്ച് യുവതി. ഓഫീസിൽ നിന്ന് എത്തിയത് ഒരാൾ മാത്രം. ജോലി രാജി വച്ച് യുവതി. ചൈനയിലാണ് സംഭവം. സഹപ്രവർത്തകരുടെ സൌകര്യം കൂടി നോക്കി അവധി ദിവസത്തിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. ഓഫീസിൽ നിന്ന് കുറച്ച് പേരെ മാത്രം ക്ഷണിക്കുന്നതിലെ മര്യാദ കേട് ഓർത്താണ് യുവതി സഹപ്രവർത്തകരായ 70 പേരെയും വിവാഹത്തിന് ക്ഷണിച്ചത്. എല്ലാവരേയും നേരിട്ട് വിളിക്കുകയും വിവാഹം ദിനം അടുത്തുവെന്ന് സന്ദേശം നൽകി ഓർമ്മപ്പെടുത്താനും യുവതി മറന്നിരുന്നില്ല. അഞ്ച് വർഷമായി യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവർത്തരാണ് യുവതിയുടെ വിവാഹത്തോട് മുഖം തിരിച്ചത്. ഒരു പൊതു അവധി ദിവസമായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് തന്നെ കല്യാണത്തിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് മിക്ക സഹപ്രവർത്തകരും വിവാഹം ക്ഷണിക്കുന്ന സമയത്ത് പറഞ്ഞിരുന്നത്. കല്യാണ തീയതി അടുത്തപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും ഓർമ്മിപ്പിക്കുകയു ഓഫീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലും മെസേജ് അയയ്ക്കുകയും യുവതി ചെയ്തിരുന്നു. 

ബന്ധുക്കളുടെ തിരക്കിനിടയിൽ സഹപ്രവർത്തകർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ആറ് ടേബിളുകളും ഇവർക്കായി മുൻകൂട്ടി റിസർവ്വ് ചെയ്യാനും യുവതി മറന്നിരുന്നില്ല എന്നാൽ ക്ഷണം ലഭിച്ച 70 പേരിൽ 69 പേരും വിവാഹത്തിന് എത്തിയില്ല. ഇത് യുവതിക്ക് അപമാനകരവും വേദന തോന്നിക്കുന്നതുമായ അനുഭവം ആയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് വർഷമായി ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് യുവതി രാജി വച്ചത്. സമൂഹമാധ്യമങ്ങളിലാണ് തനിക്ക് അനുഭവപ്പെട്ട കാര്യം യുവതി കുറിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം