
ബീജിംഗ്: ചൈനയിലെ ഒരു ഗ്രാമത്തില്‍ 160 ല്‍ കൂടുതല്‍ ദമ്പതികള്‍ ഒരുമ്മിച്ച് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി റിപ്പോര്‍ട്ട്. നാന്‍ജിംഗിലെ ജിയാംബൈ പ്രദേശത്താണ് ഇത്രയും പേര്‍ വിവാഹ മോചനം ഫയല്‍ ചെയ്തിരിക്കുന്നത്. ആഢംബരമായ വീടും 12 ലക്ഷത്തോളം രൂപയുമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഗ്രാമത്തിലെ ജനസംഖ്യ നിയന്ത്രണത്തിനായാണ് പോലും ഈ നീക്കം. ഇതോടെ ദാമ്പത്യം മുറിച്ചെറിഞ്ഞ് പുതിയ ജീവിതത്തിനായി ഇരു വഴികളായി ഒഴുകി തുടങ്ങി ഗ്രാമത്തിലെ ദമ്പതികള്‍. പുതിയതായി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചവര്‍ പോലും ഹൈടെക് ജീവിതം സ്വപനം കണ്ട് വഴിമാറി ഒഴുകുകയാണ്.
അതേസമയം പേപ്പറില്‍ മാത്രം വിവാഹമോചനം നേടിയിട്ട് പ്രതിഫലം കൈപ്പറ്റിയതിന് ശേഷം പിരിഞ്ഞവര്‍ വീണ്ടും ഒന്നിച്ച് താമസിക്കുന്നുവെന്ന വെളിപ്പെടുത്തലും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam