കറുവപ്പട്ട വെള്ളം ദിവസവും കുടിച്ചാൽ

By Web TeamFirst Published Aug 12, 2018, 11:53 PM IST
Highlights
  • ദഹനപ്രശ്‌നങ്ങള്‍ അകറ്റാൻ കറുവപ്പട്ട പാലിൽ ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാല്‍ കുടിക്കുമ്പോഴുണ്ടാകാനിടയുള്ള അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. പ്രമേഹം, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. കറുവപ്പട്ടയില്‍ പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 

പ്രധാനമായി കറികളിലാണല്ലോ കറുവപ്പട്ട ഉപയോ​ഗിക്കാറുള്ളത്. എന്നാൽ  കറുവപ്പട്ടയ്ക്ക് നിരവധി ​ഗുണങ്ങളുണ്ട്.. ആരും അറിയാത്ത ഈ ഗുണങ്ങളെ കുറിച്ച് ത്വക്ക് രോ​ഗവിദ​ഗ്ദ്ധനായ ഡോ.സരവണൻ പറയുന്നു.സ്ത്രീകളിൽ സൗന്ദര്യം കൂട്ടാൻ കറുവപ്പട്ട വളരെയധികം സഹായിക്കുന്നു. ചർമ്മം കൂടുതൽ ലോലമാകാനും മുഖക്കുരു മാറ്റാനും കറുവാപ്പട്ട നല്ലതാണ്.

എളുപ്പത്തിൽ മുഖക്കുരു മാറാൻ അര​ഗ്ലാസ് കറുവാപ്പട്ട വെള്ളത്തിൽ മൂന്ന് സ്പൂൺ തേൻ ചേർത്ത് മുഖം കഴുകുന്നത് ഏറെ നല്ലതാണ്. ദിവസവും രണ്ട് നേരമെങ്കിലും കറുവപ്പട്ട ഉപയോ​ഗിച്ച് മുഖം കഴുകാൻ ശ്രമിക്കുക. മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കുന്നു. മുഖത്തെ ചുളിവ് മാറ്റാനും കറുവാപ്പട്ട നല്ലതാണ്.

ദഹനപ്രശ്‌നങ്ങള്‍ അകറ്റാൻ കറുവപ്പട്ട പാലിൽ ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാല്‍ കുടിക്കുമ്പോഴുണ്ടാകാനിടയുള്ള അസിഡിറ്റി കുറയ്ക്കാനുള്ള ഒരു വഴി കൂടിയാണിത്. പ്രമേഹം, പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. കറുവപ്പട്ടയില്‍ പ്രമേഹത്തെ ചെറുക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. 

രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ​​ഗ്ലാസ് പാലിൽ കറുവപ്പട്ട ചേർത്ത് കുടിച്ചിട്ട് ഉറങ്ങിയാൽ ഏറെ നല്ലതാണ്. കുട്ടികള്‍ക്കും ഇത് ഏറെ ഗുണകരമാണ്.എല്ലുകളുടെ ബലത്തിനുള്ള നല്ലൊരു വഴിയാണ് കറുവപ്പട്ട ചേര്‍ത്ത പാല്‍. പ്രായധിക്യം കാരണമുള്ള വാതം പോലുള്ള രോഗങ്ങള്‍ക്കും വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കാന്‍ കറുവപ്പട്ട ചേര്‍ത്ത പാലിനു സാധിക്കും. 
 

click me!