
ദാമ്പത്യജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളെങ്കിലും ഉള്ളവര്‍ ഇല്ലെന്നുതന്നെ പറയാം. പലപ്പോഴും നിസാരപ്രശ്‌നങ്ങളുടെ പേരിലായിരിക്കും പ്രശ്‌നങ്ങള്‍ ഉണ്ടാകുക. ഭര്‍ത്താവിനെക്കുറിച്ച് ഭാര്യയ്‌ക്കും തിരിച്ചും പരാതികളും പരിഭവങ്ങളുമുണ്ടാകും. ഇവിടെയിതാ, ഭര്‍ത്താവിനെക്കുറിച്ച് സാധാരണഗതിയില്‍ സ്‌ത്രീകള്‍ പറയുന്ന പ്രധാന പരാതികള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1, വീട്ടിലെ കാര്യങ്ങളില്‍ ശ്രദ്ധയില്ല-
ഭര്‍ത്താവിനെക്കുറിച്ച് കൂടുതല്‍ ഭാര്യമാരും പറയുന്ന പരാതിയാണിത്. വീട്ടിലെ കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കാറില്ല. വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങാതെ, വീട്ടിലെ അറ്റകുറ്റപ്പണികള്‍ സമയത്ത് നടത്താതെ ഭര്‍ത്താക്കന്മാര്‍ ഉഴപ്പുമെന്നാണ് ഭാര്യമാര്‍ പറയാറുള്ളത്. വീട്ടുജോലികളില്‍ സഹായിക്കാറില്ലെന്ന പരാതിയും പൊതുവെ സ്‌ത്രീകള്‍ പറയാറുണ്ട്.
2, കുട്ടികളെ നോക്കാറില്ല-
കുട്ടികളുടെ കാര്യത്തില്‍ ഭര്‍ത്താവിന് ഒരു ശ്രദ്ധയുമില്ലെന്ന പരാതി ഉന്നയിക്കുന്ന ഭാര്യമാരും കുറവല്ല. കുട്ടികളെ നോക്കേണ്ടവളാണ് താനെന്ന ധാരണയാണ് ഭര്‍ത്താക്കന്‍മാര്‍ക്കുള്ളതെന്നും ഭാര്യമാര്‍ പരിഭവിക്കാറുണ്ട്.
3, മദ്യപാനവും പുകവലിയും അമിതമാകുന്നു-
ഇന്നത്തെ കാലത്ത് ചില ഭാര്യമാരെങ്കിലും ഭര്‍ത്താക്കന്‍മാര്‍ക്ക് മദ്യപാനത്തിനും പുകവലിക്കും അനുമതി നല്‍കാറുണ്ട്. എന്നാല്‍ ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി പൊതുവെ ഭാര്യമാര്‍ക്കുണ്ട്.
4, ഭര്‍ത്താവിന്റെ വീട്ടുകാരുടെ അമിത ഇടപെടല്‍-
ഭര്‍ത്താവിന്റെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും കൂടുതല്‍ ഇടപെടല്‍ നടത്തുന്നുവെന്ന പരാതിയുള്ള ഭാര്യമാര്‍ ഏറെയാണ്. ജീവിതവുമായി ബന്ധപ്പെട്ട മിക്ക കാര്യങ്ങളിലും ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഇടപെടല്‍, ചില ഭാര്യമാര്‍ക്ക് അസഹനീയമായ കാര്യമാണ്.
5, നല്ലത് ചെയ്താല്‍ നല്ല വാക്ക് പറഞ്ഞുകൂടെ-
ജോലിയിലോ മറ്റോ നല്ല കാര്യങ്ങള്‍ ചെയ്‌താല്‍ ഭര്‍ത്താക്കന്‍മാര്‍ അഭിനന്ദിക്കാറില്ലെന്നും നല്ല വാക്കുകള്‍ പറയാറില്ലെന്നുമാണ് ചില ഭാര്യമാര്‍ക്കുള്ള പരാതി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam