കോണ്ടം ഉപയോഗിക്കുന്ന അവിവാഹിതരായ സ്ത്രീകളുടെ എണ്ണം ആറു മടങ്ങായി

By Web DeskFirst Published Jan 29, 2018, 10:23 AM IST
Highlights

ഇന്ത്യയിൽ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്ന അവിവാഹിതരായ സ്‌ത്രീകളുടെ എണ്ണം ആറു മടങ്ങായി വര്‍ദ്ധിച്ചതായി പുതിയ പഠനം വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഫാമിലി ഹെൽത്ത് സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്. 2015-16 കാലയളവിലാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. അവിവാഹിതരായ പെണ്‍കുട്ടികള്‍ക്കിടയിൽ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളിൽ രണ്ടു ശതമാനത്തിൽനിന്ന് 12 ശതമാനം വരെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 15 വയസുമുതൽ 49 വയസ് വരെയുള്ള സ്‌ത്രീകളിലാണ് ഇതുസംബന്ധിച്ച പടനം നടത്തിയത്. ഏറ്റവുമധികം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്ന അവിവാഹിതരായ സ്‌ത്രീകള്‍ 20നും 24 വയസിനും ഇടയിൽ പ്രായമുള്ളവരാണ്. ലൈംഗികബന്ധത്തിൽ ഏര്‍പ്പെടുമ്പോള്‍, ഗര്‍ഭിണിയാകാതിരിക്കുകയെന്നത് സ്‌ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്ന് എട്ടിൽ മൂന്ന് പുരുഷൻമാരും വിശ്വസിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരിൽ പഞ്ചാബാണ് മുൻനിരയിലെന്നും പഠനത്തിൽ പറയുന്നുണ്ട്. വിവാഹിതരായ സ്‌ത്രീകളിൽ 99 ശതമാനം പേര്‍ക്കും ഒരു ഗര്‍ഭനിരോധന മാര്‍ഗങ്ങളെങ്കിലും അറിയാം.

click me!