അമിതവണ്ണം: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിക്കാം..

Published : Oct 31, 2018, 10:37 PM IST
അമിതവണ്ണം: രാത്രി ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണം കഴിക്കാം..

Synopsis

  അമിത വണ്ണം എന്നത് പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. അമിത വണ്ണം കുറയ്ക്കാന്‍ ചില വഴികളുണ്ട്. അതില്‍ ഒന്നാണ് രാത്രി ഉറങ്ങുന്നതിന് മുമ്പ് തൈരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നത്. 

 

അമിത വണ്ണം എന്നത് പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. ശരിയായ ഭക്ഷണക്രമം പിന്തുടരുന്നവരെ ഇത്തരം പ്രശ്നങ്ങള്‍ ബാധിക്കില്ല. അമിത വണ്ണം കുറയ്ക്കാന്‍ ചില വഴികളുണ്ട്. അതില്‍ ഒന്നാണ് രാത്രി ഉറങ്ങുന്നതിന് മുമ്പ് തൈരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഭക്ഷണം കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും എന്നത്. തൈരില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന കോട്ടേജ് ചീസ് കലോറി കുറഞ്ഞ ഭക്ഷണം ആയതിനാലാണ് ഇത് അമിത ഭാരം കുറയ്ക്കാന്‍ സഹായിക്കും എന്ന് പറയുന്നത്. ബ്രിട്ടിഷ് ജേണല്‍ ഓഫ് ന്യൂട്രിഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

കലോറി കുറഞ്ഞ ഭക്ഷണം മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് ശരീരത്തിന്റെ ആരോഗ്യ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും പഠനത്തിലും സൂചിപ്പിക്കുന്നു. കിടക്കുന്നതിന് മുമ്പ് കഴിക്കുന്ന ഭക്ഷണം അമിത വണ്ണം ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൊഴുപ്പ് കൂടിയ ഭക്ഷണവും അരി അഹാരവും രാത്രി ഒഴിവാക്കുക. 

അതുപോലെ അമിത വണ്ണം കുറയ്ക്കാന്‍ ഫാസ്റ്റ് ഫുഡ് ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. നല്ല പോഷകമുളള ആഹാരം കഴിക്കാന്‍ ശ്രമിക്കാന്‍ ശ്രമിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കുക. നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് പുറത്തു നിന്നുള്ള ഭക്ഷണമാണ്. പ്രിസർവേറ്റീവുകൾ ചേർക്കുന്ന ഈ ഭക്ഷണം ആരോഗ്യത്തെ പലവിധത്തിൽ നശിപ്പിക്കുന്നു. അതിനാൽ കഴിയുന്നതും ഭക്ഷണം വീട്ടിൽ നിന്ന് തന്നെ ശീലമാക്കുക. വൃത്തിയുള്ള ഭക്ഷണം ആരോഗ്യത്തിനു അനിവാര്യമാണ് എന്ന വസ്തുത ഓർക്കുക.

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?