
2016 മുതൽ സെക്‌സ് റോബോട്ടുകളുടെ കാലമായിരിക്കുമെന്ന പ്രവചനം പണ്ട് മുതൽ കേൾക്കുന്നുണ്ടല്ലോ. ഇപ്പോൾ എവിടെയും സെക്സ് റോബോട്ടുകളുടെ ചർച്ചയാണ് നടക്കുന്നത്. സെക്സ് റോബോട്ട് പങ്കാളിയുമായി പ്രണയിക്കുന്ന കാലം വിദൂരമല്ലെന്ന് ഗവേഷകനായ ഡ്രിസ്‌കോള്‍ അടുത്തിടെ പറഞ്ഞിരുന്നു. സെക്സ് റോബോട്ടുകളെ എതിർക്കുന്ന ഒരു വിഭാഗം ആളുകൾ ഇന്നുണ്ട്. സെക്സ് റോബോട്ടുകൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. സേഫ് സെക്‌സ് എന്ന നിലയിലും പങ്കാളികള്‍ ഇല്ലാത്തവര്‍ക്കും സെക്സ് റോബോട്ടുകൾ പ്രിയപ്പെട്ടവരാണ്.
ഒരു മനുഷ്യന്‍ പ്രതീക്ഷിക്കുന്നത് എന്തും നല്‍കാന്‍ തങ്ങളുടെ സെക്‌സ് പാവകള്‍ക്കു സാധിക്കുമെന്നാണ് ഒരു പ്രമുഖ സെക്‌സ് പാവ നിര്‍മാതാക്കള്‍ അടുത്തിടെ വ്യക്തമാക്കിയത്. തങ്ങളുടെ ഏറ്റവും മുന്തിയ സെക്‌സ് പാവയായ 'റോക്കി' സ്‌നേഹവും പിന്തുണയും പോലും നല്‍കുമെന്നും ഇവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ഇത് കൂടുതല്‍ പേര്‍ ഉപയോഗിച്ചു തുടങ്ങിയാല്‍ മാത്രമെ ഇത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ ദോഷമുണ്ടോയെന്നൊക്കെ അറിയാന്‍ സാധിക്കൂയെന്ന് കലിഫോര്‍ണിയ പൊളിടെക്‌നിക് സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷണവിദ്യാര്‍ഥി ജൂലി കാര്‍പെന്റര്‍ പറയുന്നു.
സെക്സ് റോബോട്ടിന് എന്ത് കൊണ്ടാണ് ഇത്രയേറെ ആവശ്യക്കാർ കൂടുന്നത് എന്നതിനെ സംബന്ധിച്ച് കലിഫോര്‍ണിയ പൊളിടെക്‌നിക് സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാർത്ഥികൾ അടുത്തിടെ പഠനം നടത്തിയിരുന്നു. സെക്‌സ് റോബോട്ടുകളെക്കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോയെന്ന് അറിയില്ലെന്നാണ് സെക്ഷ്വല്‍ ആന്‍ഡ് റിപ്രൊഡക്ടീവ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്.
ബ്രിട്ടനിലെ സെന്റ് ജോര്‍ജ് സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍ ചാന്റ്റല്‍ കോക്‌സ് ജോർജ്ജ് , ലണ്ടന്‍ കിങ്ങ്‌സ് ആശുപത്രിയിലെ ഡോക്ടര്‍ സൂസൻ ബേവ്‌ലി എന്നിവരും അടുത്തിടെ സെക്സ് റോബോർട്ടുകളെ കുറിച്ച് പഠനം നടത്തിയിരുന്നു. റോബോട്ടുകളുമായി സെക്‌സ് ചെയ്യുന്നത് കൊണ്ട് യാതൊരു വിധ ആരോഗ്യഗുണങ്ങളും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പഠനം പറയുന്നത്.
സെക്‌സ് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ശാരീരിക ബന്ധം സംബന്ധിച്ച് ഇതുവരെ ഇത്തരമൊരു പഠനം നടന്നിരുന്നില്ലെന്ന് ഇവർ പറയുന്നു. ഷെഫീല്‍ഡ് സര്‍വകലാശാലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് റോബോട്ടിക്‌സ് പ്രഫസര്‍ നോയേല്‍ ഷാര്‍ക്ക്‌ലി പറയുന്നതും മനുഷ്യനും റോബോട്ടുകളും തമ്മിലെ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ പൂര്‍ണമായൊരു പഠനം പുറത്തുവന്നിട്ടില്ലെന്നാണ്. നൂറുകണക്കിനു സംശയങ്ങളാണ് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് സെക്‌സ് റോബോട്ടുകളെപ്പറ്റി ഉയരുന്നത്. ഇത്തരം ആശങ്കകള്‍ തങ്ങള്‍ക്കുമുണ്ടെന്ന് റോബോട്ടിക്‌സ് വിദഗ്ധന്‍ നോയേല്‍ ഷാര്‍ക്ക്‌ലി പറയുന്നു.
ആദ്യ സെക്‌സ് റോബോട്ടിന്റെ നിര്‍മ്മാതാവായ സെര്‍ജിയോ സാന്റോസ് അടുത്തിടെ ലോകത്തെ ഞെട്ടിച്ച് കൊണ്ടൊരു പ്രസ്താവ പറഞ്ഞിരുന്നു.
തന്റെ പങ്കാളിയുടെ ലൈംഗിക താത്പര്യങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ സംസാരിക്കാനും പെരുമാറാനും കഴിയുന്ന ലൈംഗിക പാവയില്‍ തനിക്ക് കുട്ടികളുണ്ടാകാന്‍ പോകുന്നുവെന്നാണ് അന്ന് സെർജിയോ പറഞ്ഞത്. കൃത്രിമ ഗര്‍ഭധാരണത്തിലൂടെയാണ് താന്‍ സാധിച്ചതെന്നും സെർജിയോ അന്ന് പറഞ്ഞിരുന്നു. ലോകത്തുള്ള ആരുടെയും രൂപസാദൃശ്യത്തിലും സ്വഭാവത്തിലുമുള്ള ലൈംഗിക പാവകളുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam