
മരണം എല്ലാവരെയും തേടിയെത്താം, താന്‍ ജീവിതത്തില്‍ സമ്പാദിച്ചത് ഒന്നും എടുക്കാതെയാണ് ഒരോ വ്യക്തിയുടെയും മരണം സംഭവിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ മരിച്ചവര്‍ ഉപയോഗിച്ച വസ്കുക്കള്‍ വീട്ടില്‍ സൂക്ഷിച്ചുവയ്ക്കുന്ന വസ്തുക്കള്‍ വീട്ടില്‍ നെഗറ്റിവ് എനര്‍ജി നിറയ്ക്കും എന്നു പറയുന്നു. അങ്ങനെയുള്ള വസ്തു ഉപയോഗിക്കുന്നവരിലും ഇതു നെഗറ്റീവ് എനര്‍ജിക്കു കാരണമാകും.
അതില്‍ പ്രധാനപ്പെട്ട ഒന്നാണു കണ്ണാടി. മരിച്ചു പോയവരുടെ കണ്ണാടി വീട്ടില്‍ സൂക്ഷിക്കരുത് എന്നാണു വിശ്വാസം. മരിച്ചവര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കേണ്ടതാണ് എന്നും പറയുന്നു. എന്തെങ്കിലും മാരകരോഗങ്ങള്‍ ബാധിച്ചവരാണ് എങ്കില്‍ ആരോഗങ്ങള്‍ വസ്ത്രങ്ങിലൂടെ പകര്‍ന്നേക്കാം എന്നും കരുതുന്നു.
പ്രായമായവര്‍ ഉപയോഗിക്കുന്ന കോളാമ്പികള്‍ അവരുടെ മരണശേഷം വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജി നിറയ്ക്കും എന്നു ചില വിശ്വാസങ്ങള്‍ പറയുന്നു. ഇത്തരത്തില്‍ പ്രിയപ്പെട്ടവരുടെ മരണശേഷം വീട്ടില്‍ സൂക്ഷിക്കുന്ന വസ്തുക്കള്‍ ദോഷകരമായ ഊര്‍ജം പ്രവഹിപ്പിക്കാന്‍ കാരണമാകുമത്രെ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam