
ഫിറ്റ്നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടിയാണ് ദീപിക പദുകോൺ. ആരോഗ്യകരമായ ശരീരത്തിനും മനസ്സിനും വേണ്ടി ക്യത്യമായി വ്യായാമം ചെയ്യാൻ ദീപിക അൽപം സമയം മാറ്റിവയ്ക്കാറുണ്ട്. തന്റെ ഫിറ്റ്നസിന്റെ രഹസ്യമെന്താണെന്ന് ദീപിക തുറന്ന് പറയുകയാണ്. ദിവസവും രാവിലെ അര മണിക്കൂർ ഓടാൻ സമയം കണ്ടെത്താറുണ്ട്.
രാവിലെയുള്ള ഓട്ടം മനസിനും ശരീരത്തിനും ആരോഗ്യവും ഉന്മേഷവും നൽകും. ഇതൊന്നും കൂടാതെ വെെകിട്ട് അൽപം സയമം യോഗ ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ടെന്നും ദീപിക പറയുന്നു. കാണുന്നതെല്ലാം വലിച്ച് വാരി കഴിക്കുന്ന ആളല്ല. മെലിയാൻ വേണ്ടി പട്ടിണി കിടക്കുന്നതിനോടോ ഇഷ്ടഭക്ഷണം ഉപേക്ഷിക്കുന്നതിനോടോ താൽപര്യമില്ലെന്നും ദീപിക പറയുന്നു.
പോഷകസമൃദ്ധമായ ആഹാരം കഴിക്കാൻ ശ്രദ്ധിക്കുക. ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുക. ഇതാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. കൃത്യമായ ഇടവേളകളിൽ ശരീരത്തിനാവശ്യമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. മുടക്കം വരുത്താതെ കൃത്യമായി വ്യായാമവും ചെയ്താൽ ആർക്കും
ഫിറ്റായ ശരീരം സ്വന്തമാക്കാമെന്നാണ് ദീപിക പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam