ഗര്‍ഭകാല പ്രമേഹം കുഞ്ഞുങ്ങളില്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് പഠനം

Web Desk |  
Published : Jul 01, 2018, 11:05 AM ISTUpdated : Oct 02, 2018, 06:44 AM IST
ഗര്‍ഭകാല പ്രമേഹം കുഞ്ഞുങ്ങളില്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് പഠനം

Synopsis

ഗര്‍ഭകാല പ്രമേഹം നിസാരമായി കാണരുത്

ഗര്‍ഭക്കാലം വളരെ അധികം ശ്രദ്ധിപുലര്‍ത്തേണ്ട സമയമാണ്.  ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗര്‍ഭകാലത്ത് അമ്മക്കുണ്ടാകുന്ന പ്രമേഹം.  രക്‌തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയാണെങ്കിൽ ഇത് ഗർഭം അലസൽ, അംഗവൈകല്യം, മാസം തികയുന്നതിനു മുമ്പ് പ്രസവിക്കുക, വെള്ളം നേരത്തെ പൊട്ടിപ്പോവുക, ഗർഭപാത്രത്തിൽ വച്ചുതന്നെയുള്ള കുഞ്ഞിന്റെ മരണം തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാൻ കാരണമായേക്കാം. 

ഇതില്‍ പുതിയ പഠനം പറയുന്നത് ഗര്‍ഭകാല പ്രമേഹം കുഞ്ഞുങ്ങളില്‍ ഓട്ടിസത്തിന് കാരണമാകുമെന്നാണ്. ആനി എച്ച് ഷിയാങ് എന്ന ഗവേഷക യുഎസില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. തലച്ചോറ് സംബന്ധമായ വ്യത്യസ്തതയാണ്. അതിനാല്‍ ഗര്‍ഭകാല പ്രമേഹം നിസാരമായി കാണരുത്. 

ഗര്‍ഭകാല പ്രമേഹം കണ്ടെത്താന്‍ സാധാരണമായി ഉപയോഗിക്കുന്നത് ഗ്ലക്കോസ് ചാലഞ്ച് ടെസ്റ്റ് എന്ന പ്രാഥമിക പരിശോധനയും രോഗം സ്ഥിരീകരിക്കാനുള്ള ഗ്ലൂക്കോസ് ടോളറന്‍സ് ടെസ്റ്റുമാണ്. ഇവ ചെയ്ത് വേണ്ട രീതിയിലുളള ചികിത്സ സ്വീകരിക്കേണ്ടതാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍
ദിവസവും രണ്ട് വാൾനട്ട് കുതിർത്ത് കഴിക്കുന്നത് പതിവാക്കൂ, കാരണം