Latest Videos

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഇങ്ങനെ കുറയ്ക്കാം

By Web DeskFirst Published Jul 6, 2018, 12:50 PM IST
Highlights
  • ഉയര്‍ന്ന രക്തസമ്മര്‍ദമുളളവര്‍ സോഡിയം  കുറയ്ക്കുക

രക്തസമ്മര്‍ദ്ദം കൂടുന്നതും കുറയുന്നതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സമൂഹത്തില്‍ വര്‍ദ്ധിക്കുകയാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം അല്ലെങ്കില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഇപ്പോള്‍ പലരിലും കാണപ്പെടുന്ന ഒരു രോഗമായി മാറിയിട്ടുണ്ട്. 

രക്തസമ്മര്‍ദ്ദം ശരീരത്തില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ഹൃദ്രോഗത്തിനും മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും കാരണമാവും. എന്നാല്‍ ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഏറ്റവും നല്ലത് പഴങ്ങളാണ്. അതില്‍ തന്നെ പൊട്ടാസ്യവും വിറ്റമിന്‍ സിയും കൂടുതലുളള പഴങ്ങളാണ് ഏറ്റവും അനുയോജ്യം. 

കൂടാതെ ഉയര്‍ന്ന രക്തസമ്മര്‍ദമുളളവര്‍ സോഡിയം കഴിവതും കുറച്ച് കഴിക്കുക. മറിച്ച് പൊട്ടാസ്യം, കാല്‍ഷ്യം എന്നിവ കൂടുതലായുളള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. 

 

 

click me!