
മനുഷ്യജീവന് തന്നെ ഭീഷണിയാകാന്‍ കഴിയുന്ന പുതിയൊരു രോഗാണു വരുന്നതായി ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ഡിസീസ് എക്സ് എന്നാണ് രോഗാണുവിന്‍റെ പേര്. ഡിസീസ് എക്സ് വൈകാതെ ലോകത്ത് നാശം വിതയ്ക്കാന്‍ എത്തുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി . എബോളയെയും സിക്കയെയും സാര്‍സിനെയും വെല്ലുന്ന ഈ മാരകരോഗം ഭൂമിയിലും എത്താന്‍ സാധ്യതയുണ്ട്.
ഡിസീസ് എക്സ്(X) എന്ന് പേരിട്ടിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയെ മനുഷ്യവംശത്തിന്‍റെ നാശത്തിന് കാരണമാകാവുന്ന രോഗങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിരിക്കുന്നത്. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ലെന്നാണ് വിവരം.
രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുളളവരിലേക്ക് പകരുകയും ചെയ്യും. രോഗാണുവിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശാസ്ത്രലോകം ശേഖരിച്ചു വരുന്നതേയുളളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam