Latest Videos

ഈ അഞ്ച് വ്യായാമങ്ങൾ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പില്ലാതാക്കും

By Web TeamFirst Published Oct 14, 2018, 11:38 AM IST
Highlights

ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ വീട്ടിലിരുന്ന തന്നെ വ്യായാമം ചെയ്യാനാകും.ജിമ്മില്‍ പോകാതെ വീട്ടിലിരുന്ന്‌ തന്നെ ചെയ്യാവുന്ന അഞ്ച്‌ വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന്‌ നോക്കാം. 

ശരീരത്തിലെ കൊഴുപ്പ്‌ കുറയ്‌ക്കാന്‍ മിക്കവരും ചെയ്യുന്നത്‌ വ്യായാമം തന്നെയാണ്‌. പലരും പലരീതിയിലാണ്‌ വ്യായാമം ചെയ്യാറുള്ളത്‌. തടി കുറയ്‌ക്കാന്‍ സ്ഥിരമായി ജിമ്മില്‍ പോകുന്നവരുണ്ട്‌, യോഗ ചെയ്യുന്നവരുണ്ട്‌, മണിക്കൂറോളം നടക്കുന്നവരുണ്ട്‌, സുംബാ ഡാന്‍സ്‌ ചെയ്യുന്നുവരുണ്ട്‌. ജിമ്മില്‍ പോകാതെ വീട്ടിലിരുന്ന്‌ തന്നെ ചെയ്യാവുന്ന അഞ്ച്‌ വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന്‌ നോക്കാം. 

 സ്ക്വാറ്റു: ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യായാമമാണ് സ്ക്വാറ്റു.ദിവസവും 15 തവണ സ്ക്വാറ്റു ചെയ്യാൻ ശ്രമിക്കുക. കുറഞ്ഞത് 10 തവണയെങ്കിലും ചെയ്യണം.മസിലുകൾക്ക് ഇത് നല്ലൊരു വ്യായാമമാണ്. ഇനി സ്ക്വാറ്റു ചെയ്യേണ്ട രീതിയെ കുറിച്ച് പറയാം. ആദ്യം മുട്ട് മടങ്ങാതെ രണ്ട് കാലുകളും രണ്ട് വശത്തേക്ക് അകറ്റിവയ്ക്കുക. ശേഷം രണ്ട് കെെകളും നിവർത്തി മുഖത്തിന് നേരെ പിടിക്കുക. കെെമുട്ട് മടങ്ങാതെ നോക്കണം. ശേഷം കാൽമുട്ട് വരെ (കസേരയിലേക്ക് ഇരിക്കുന്നരീതിയിൽ) ഇരിക്കുകയും എഴുന്നേൽക്കുകയും വേണം. സ്ക്വാറ്റു ദിവസവും രാവിലെയോ വെെകിട്ടോ ചെയ്യാൻ ശ്രമിക്കുക. 

ലങ്ക്സ്: നടുവേദന, കഴുത്ത് വേദന എന്നിവ മാറാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഏറ്റവും നല്ല വ്യായാമമാണ് ലങ്ക്സ്. ദിവസവും 15 മിനിറ്റെങ്കിലും ലങ്ക്സ് ചെയ്യാൻ ശ്രമിക്കുക. ഈ വ്യായാമം ചെയ്യേണ്ടത് എങ്ങനെയാണെന്ന് പറഞ്ഞു തരും. ആദ്യം വലതുകാൽ മുമ്പിലോട്ടും ഇടത് കാൽ പുറകിലോട്ടും മുട്ട് മടക്കാതെ നിവർത്തിവയ്ക്കുക.ശേഷം വലത് കാൽ തറയിൽ ഉറപ്പിച്ച കെെകൾ പിടിക്കാതെ താഴേക്കും മുകളിലേക്കും ഇരിക്കുകയും എഴുന്നേൽക്കുകയും വേണം. 

പുഷ്അപ്പ്: ശരീരത്തിലെ കൊഴുപ്പ് മാറ്റാൻ ഏറ്റവും നല്ല വ്യയാമമാണ് പുഷഅപ്പ്. ആർത്തവസമയങ്ങളിൽ പുഷ്അപ്പ് ചെയ്യാതിരിക്കുക.കാരണം ഈ വ്യായാമം ചെയ്തു കഴിഞ്ഞാൽ അമിതരക്തസ്രവം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 20 പുഷ്അപ്പുകൾ ദിവസവും ചെയ്യാൻ ശ്രമിക്കുക. ആദ്യം രണ്ട് കെെകളും തറയിലേക്ക് വയ്ക്കുക.ശേഷം കാൽമുട്ടുകൾ തറയിൽ വച്ച് കെെയ്യിന്റെ സഹായത്തോടെ പുഷ്അപ്പുകൾ ചെയ്യുക. 

പ്ലാങ്ക്: തടി കുറയാൻ ഏറ്റവും നല്ല വ്യായാമമാണ് പ്ലാങ്ക്. പ്ലാങ്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം.ആദ്യം കാലുകൾ നിവർത്തി കമഴ്ന്നു കിടക്കുക.ശേഷം രണ്ട് കെെമുട്ടുകളും തറയിലേക്ക് വച്ച് കാൽ മുട്ടുകൾ തറയിലേക്ക് തൊടാതെ എഴുന്നേൽക്കാൻ ശ്രമിക്കുക. 20 തവണയെങ്കിലും ഈ വ്യായാമം ചെയ്യാൻ ശ്രമിക്കുക. 

 ബ്ർപീസ്: തടി കുറയാൻ മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും നടുവേദന പോലുള്ള പ്രശ്നങ്ങൾ അകറ്റാനും ഏറ്റവും നല്ല വ്യായാമമാണ് ബ്ർപീസ്.കാൽമുട്ടുകൾ മടക്കാതെ കെെകൾ താഴേക്ക് വച്ച് അപ്പ് ആന്റ് ഡൗൺ എന്ന രീതിയിൽ മുകളിലോട്ടും താഴോട്ടും ചാടുക. ദിവസവും 10 മിനിറ്റെങ്കിലും ഇത് ചെയ്യാൻ ശ്രമിക്കുക. 

click me!