ആര്യവേപ്പിലയുടെ ഈ ​ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്

By Web TeamFirst Published Oct 14, 2018, 9:20 AM IST
Highlights

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്‌ ആര്യവേപ്പില . പ്രതിരോധശേഷി കൂട്ടാനും പകർച്ചവ്യാധികളെ നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ്‌ ആര്യവേപ്പില. 

ഏറെ ഔഷധഗുണമുള്ളതും എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്‌ ആര്യവേപ്പില. പ്രതിരോധശേഷി കൂട്ടാനും പകർച്ചവ്യാധികളെ നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ്‌ ആര്യവേപ്പില.  ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ആര്യവേപ്പില നല്ല പോലെ അരച്ച് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചർമത്തിന് ഏറ്റവും നല്ല മാർ​ഗമാണ് ആര്യവേപ്പില. എണ്ണമയമുള്ള ചർമ്മത്തിന് പ്രധാനപ്രശ്നമാണല്ലോ മുഖക്കുരു. മുഖക്കുരു മാറ്റാൻ ദിവസവും ആര്യവേപ്പില അരച്ച് മുഖത്തിടുന്നത് ​ഗുണം ചെയ്യും. 

വരണ്ടചർമ്മം ഇല്ലാതാക്കാൻ ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോ​ഗിച്ച് കുളിക്കുന്നത് ഏറെ നല്ലതാണ്. ആര്യവേപ്പില ത്വക്കിന് മാത്രമല്ല മുടിയ്ക്കും ഏറെ നല്ലതാണ്. മുടി തഴച്ച് വളരാൻ ആര്യവേപ്പില, നാരങ്ങ നീര് എന്നിവ ചേർത്ത് തലയിൽ പുരട്ടുന്നത് തലമുടി തഴച്ച് വളരാൻ സഹായിക്കും. താരൻ അകറ്റാനും ഏറ്റവും നല്ലതാണ് ആര്യവേപ്പില. ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോ​ഗിച്ച് തലകഴുകിയാൽ താരൻ,പേൻ ശല്യം എന്നിവ കുറയും. മുടിക്ക് കൂടുതൽ ബലം കിട്ടാനും മുടി തഴച്ച് വളരാനും ഏറെ നല്ലതാണ് ആര്യവേപ്പില. 

രക്തശുദ്ധീകരിക്കാനും പ്രതിരോധശേഷി കൂട്ടുന്നതിനും അണുബാധ തടയുന്നതിനും ആര്യവേപ്പില വളരെ മുന്നിലാണ്. ധാരാളം ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ഒന്നാണ് ആര്യവേപ്പില. ശരീരത്തിലെ മാലിന്യങ്ങളും വിഷവസ്തുക്കളും നീക്കം ചെയ്യാൻ ആര്യവേപ്പില സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ആര്യവേപ്പില ഏറെ പ്രയോജനകരമാണ്.  പല്ല് വേദന, മോണരോ​ഗം എന്നിവയ്ക്ക് ഏറ്റവും നല്ലൊരു പ്രതിവിധിയാണ് ആര്യവേപ്പില. ദിവസവും ആര്യവേപ്പില തിളപ്പിച്ച വെള്ളം ഉപയോ​ഗിച്ച് വായ് കഴുകുന്നത് വായിലെ അണുക്കളെ നശിപ്പിക്കാൻ സഹായിക്കും. 

click me!