
കൈരേഖാ ശാസ്‌ത്രത്തില്‍ എന്തെങ്കിലും സത്യമുണ്ടോ? വിശ്വസിക്കുന്നവര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതാണ് കൈരേഖാ ശാസ്‌ത്രം. കൈരേഖ നോക്കി പറയുന്ന പല കാര്യങ്ങളും ശരിയാകാറുണ്ടെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇവിടെയിതാ, കൈരേഖയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എം എന്ന അക്ഷരത്തിന്റെ ആകൃതിയുള്ളവരെക്കുറിച്ച് പ്രമുഖ കൈനോട്ടക്കാര്‍ പറയുന്നതെന്താണെന്ന് നോക്കൂ. അങ്ങനെയുള്ളവര്‍ താരതമ്യേന നമുക്കിടയില്‍ കുറവായിരിക്കും. കൈരേഖയില്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ എം എന്ന ആകൃതി കാണുന്നവര്‍ ജീവിതത്തില്‍ വലിയ വിജയം കൈവരിക്കുന്നവരായിരിക്കും അത്രെ. അവര്‍ കൈവെയ്‌ക്കുന്ന മേഖലകളിലെല്ലാം വിജയം കാണും. ബിസിനസ് സംരഭങ്ങളാണെങ്കില്‍ പറയുകയും വേണ്ട. മികച്ച വിജയം സ്വന്തമാക്കിയിരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്നാണ് ഹസ്‌തരേഖ വിദഗ്ദ്ധര്‍ ഉറപ്പ് നല്‍കുന്നത്. ഒരുതരത്തിലും കള്ളം പറയുന്നതോ, ചെയ്യുന്നതോ ഇത്തരക്കാര്‍ ഇഷ്‌ടപ്പെടുന്നില്ല. അവര്‍ അങ്ങനെ ചെയ്യില്ലെന്ന് മാത്രമല്ല, കള്ളം പറയുന്നവരോട് അവര്‍ക്ക് ഏറെ വെറുപ്പുമായിരിക്കും. അവര്‍ ആരെയും വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്യില്ല. എന്നാല്‍ എല്ലാ കാര്യങ്ങളിലും ഒരുപടി മുന്നിട്ടുനില്‍ക്കാന്‍ എപ്പോഴും ശ്രമിക്കും. ഇനി ഇത്തരത്തിലുള്ള സ്‌ത്രീകളുടെ കാര്യം നോക്കാം. ഇവര്‍ പുരുഷന്‍മാരേക്കാള്‍ പ്രാഗല്‍ഭ്യമുള്ളവരും കേമത്തികളുമാകും. ജീവിതത്തില്‍ വന്‍ വിജയങ്ങള്‍ വെട്ടിപ്പിടിക്കുകയെന്നത് മാത്രമല്ല, പുരുഷന്‍മാരേക്കാള്‍ വിജയം നേടാനും സ്‌ത്രീകള്‍ക്ക് കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam