എന്താണ് ഒസിഡി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

Published : Oct 16, 2018, 06:04 PM ISTUpdated : Oct 16, 2018, 06:11 PM IST
എന്താണ് ഒസിഡി; ഈ ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

Synopsis

ഒസിഡി എന്നത് ഒരു മാനസികരോ​ഗമാണ്. സ്വഭാവപരവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്സസീവ്-കമ്പൽസീവ് ഡിസോഡർ (ഒസിഡി) എന്ന രോ​ഗം.ആവശ്യമില്ലാതെ ദേഷ്യപ്പെടുക, പരസ്പരസഹകരണമില്ലാതെയിരിക്കുക, ഒറ്റപ്പെട്ട ജീവിതം നയിക്കുക ഇതൊക്കെയാണ് ഒസിഡി രോ​ഗം ബാധിച്ചവരുടെ സ്വഭാവരീതികൾ. 

ഒസിഡി എന്ന രോ​ഗം കേൾക്കുമ്പോൾ ആദ്യം എല്ലാവരുടെയും മനസിൽ ഒാടിവരുന്നത് നോർത്ത് 24 കാതം സിനിമയാകും. ഒസിഡി എന്ന മാനസിക രോഗത്തിന് അടിമയായ ഹരികൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ നോർത്ത് 24 കാതത്തിൽ ചെയ്തിരിക്കുന്നത്. ഒാഫീസിലും വീട്ടിലും ഹരികൃഷ്ണന്‍ അയാളുടെതായ ലോകത്താണ് ജീവിക്കുന്നത്. 

ദേഷ്യക്കാരനും ആര് എന്ത് പറയുന്ന എന്നതിനെ പറ്റിയൊന്നും ചിന്തിക്കാതെ ജീവിച്ച് പോകുന്ന ഒരാളാണ് ഹരി.കാണുന്നവർ വിച്ചാരിക്കും ഇയാളൊരു സ്വാർത്ഥനാണെന്ന് എന്നാൽ അങ്ങനെയല്ല. ഇയാൾ ഒസിഡി എന്ന മാനസികരോ​​ഗത്തിന് അടിമയാണ്. ആവശ്യമില്ലാതെ ദേഷ്യപ്പെടുക, പരസ്പരസഹകരണമില്ലാതെയിരിക്കുക, ഒറ്റപ്പെ ജീട്ടവിതം നയിക്കുക ഇതൊക്കെയാണ് ഒസിഡി രോ​ഗം ബാധിച്ചവരുടെ സ്വഭാവരീതികൾ. 

എന്താണ് ഒസിഡി?

ഒസിഡി എന്ന രോ​ഗത്തെ പറ്റി പലർക്കും ഇപ്പോഴും അറിയില്ല. ഒസിഡി എന്നത് ഒരു മാനസികരോ​ഗമാണ്. സ്വഭാവപരവും തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നതുമായ ഒരു തകരാറാണ് ഒബ്സസീവ്-കമ്പൽസീവ് ഡിസോഡർ (ഒസിഡി) എന്ന രോ​ഗം. തങ്ങളുടെ ചിന്തകൾ അനുവാദമില്ലാതെ മനസ്സിലേക്ക് നുഴഞ്ഞു കയറുന്നവയാണെന്നും ആവർത്തിച്ചു ചെയ്യുന്ന പ്രവൃത്തികൾ യുക്തി രഹിതമാണെന്നും ഒസിഡി ബാധിച്ചവർക്ക് മിക്കപ്പോഴും തിരിച്ചറിയാൻ കഴിയുമെങ്കിലും, അവർക്ക് അതിനെ മറി കടക്കാൻ സാധിക്കില്ല. 

രോ​ഗലക്ഷണങ്ങൾ

മിക്കപ്പോഴും ഒസിഡി ഉള്ളവർക്ക് അനിയന്ത്രിതമായ ചിന്തകളും ചില പ്രവൃത്തികൾ ആവർത്തിക്കുന്നതിനുള്ള ഉൾപ്രേരണയും ഉണ്ടായിരിക്കും. എന്നാൽ, ചിലരിൽ ഇതിൽ ഏതെങ്കിലും ഒരു ലക്ഷണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

1. രോഗാണുക്കൾ, അഴുക്ക്, വൃത്തി തുടങ്ങിയ കാര്യങ്ങളെ കുറിച്ച് വിട്ടു മാറാത്തതും യുക്തിഹീനവുമായ ചിന്തകൾ.
2. ചേർച്ച, ക്രമീകരണം, ക്രമം എന്നിവയുടെ കാര്യത്തിൽ അമിതമായ കാർക്കശ്യം പുലർത്തുക.
3. ലൈംഗികവും മതപരവുമായ അപ്രിയ വികാരങ്ങളും സങ്കൽപ്പങ്ങളും, അന്ധവിശ്വാസങ്ങൾ എന്നിവയോട് കൂടുതൽ താൽപര്യം കാണിക്കുക.
4. കൈകളും വീട്ടുപകരണങ്ങളും ആവർത്തിച്ചു വൃത്തിയാക്കുകയും കുളിച്ചിട്ടും വൃത്തിയായില്ല എന്ന തോന്നൽ വച്ചു പുലർത്തുകയും ചെയ്യുക. 
5. വാതിലുകൾ പൂട്ടിയിട്ടുണ്ടോ, ഗ്യാസ് സ്റ്റൗ ഓഫാക്കിയിട്ടുണ്ടോ, പൈപ്പ് അടച്ചിട്ടണ്ടോ എന്നൊക്കെ നിരവധി തവണ പരിശോധിച്ച് ഉറപ്പിക്കുക. 
6. പഴയ വർത്തമാന പത്രങ്ങൾ, കുപ്പികളുടെ അടപ്പുകൾ തുടങ്ങിയ ആവശ്യമില്ലാത്ത വസ്തുക്കൾ ശേഖരിച്ചു വയ്ക്കുക. പേരുകളും മറ്റും നിർത്താനാവാതെ ഉച്ചരിച്ചു കൊണ്ടിരിക്കുക.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ