ഈ ക്യാന്‍സറിനെ പുരുഷന്‍മാര്‍ പേടിക്കണം

By Web TeamFirst Published Oct 16, 2018, 1:09 PM IST
Highlights

സ്ത്രീകള്‍ക്കായാലും പുരുഷന്‍മാരായാലും ക്യാന്‍സര്‍ എന്ന രോഗത്തെ എല്ലാവരും ഭയക്കുന്നു. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. 

 

സ്ത്രീകള്‍ക്കായാലും പുരുഷന്‍മാരായാലും ക്യാന്‍സര്‍ എന്ന രോഗത്തെ എല്ലാവരും ഭയക്കുന്നു. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാന്‍സര്‍. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. ക്യാന്‍സര്‍ ശരീരത്തിന്‍റെ പല ഭാഗത്തുമുണ്ടാകാം. 

പുരുഷന്‍മാര്‍ പേടിക്കേണ്ട ഒരു ക്യാന്‍സറാണ് ബ്ലാഡര്‍ ക്യാന്‍സര്‍. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ ഉണ്ടാകുന്നത്.  എന്നാല്‍ ചെറുപ്പക്കാരേയും ഈ ക്യാന്‍സര്‍ ബാധിക്കുന്നു. ബ്ലാഡര്‍ ക്യാന്‍സര്‍  പുരുഷന്‍മാരെയാണ്  കൂടുതലായി ബാധിക്കുന്നത്.

ആരോഗ്യകരമല്ലാത്ത ജീവിതശൈലി തന്നെയാണ് ഇതിന് പ്രധാന കാരണവും. മൂത്രം പിടിച്ച് വെക്കുന്നതും പലപ്പോഴും ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നു. അതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതെ നോക്കണം.

click me!