നട്ടെല്ലില്‍ വളവ് ഉണ്ടാകാന്‍ കാരണമെന്ത്?

By Web TeamFirst Published Dec 7, 2018, 5:57 PM IST
Highlights

കുട്ടികളിലെ സ്‌കോളിയോസിസ് മിക്കവാറും ജന്മനാ തന്നെ സംഭവിക്കുന്നതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രധാനമായും 12 മുതല്‍ 18 വരെയുള്ള കുട്ടികളിലാണ് സ്‌കോളിയോസിസ് കണ്ടുവരുന്നത്

നട്ടെല്ലിലെ വളവ് അഥവാ സ്‌കോളിയോസിസ് പലപ്പോഴും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത് കൊണ്ടുതന്നെ ഗുരുതരമായ ശേഷം മാത്രം തിരിച്ചറിയുന്ന ഒരസുഖമാണ്. പല കാരണങ്ങള്‍ കൊണ്ട് പല പ്രായത്തിലുള്ളവരിലും ഇത് കാണാറുണ്ടെങ്കിലും കുട്ടികളിലാണ് അധികവും സ്‌കോളിയോസിസ് കണ്ടുവരാറ്. നട്ടെല്ല് മുന്നിലേക്കോ പിന്നിലേക്കോ വശങ്ങളിലേക്കോ ദിശ മാറിയിരിക്കുന്ന അവസ്ഥയാണ് സ്‌കോളിയോസിസില്‍ ഉണ്ടാവുക. 

കുട്ടികളിലെ സ്‌കോളിയോസിസ് മിക്കവാറും ജന്മനാ തന്നെ സംഭവിക്കുന്നതാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രധാനമായും 12 മുതല്‍ 18 വരെയുള്ള കുട്ടികളിലാണ് സ്‌കോളിയോസിസ് കണ്ടുവരുന്നത്. ഇത്തരം കേസുകളിലെല്ലാം ജന്മനാ ഉള്ള പ്രശ്‌നം വൈകി കണ്ടെത്തുകയാണ് സംഭവിക്കുന്നത്. 

പ്രായമായവരില്‍ എല്ല് തേയ്മാനത്തിന്റെ ഭാഗമായും സ്‌കോളിയോസിസ് കണ്ടുവരാറുണ്ട്. ഇതിന് എല്ലിന് ബലം നല്‍കുകയെന്ന ഒറ്റ വഴി മാത്രമേയുള്ളൂ. കുട്ടികളിലാണെങ്കില്‍ പോലും കൃത്യമായി ചികിത്സയെടുത്തില്ലെങ്കില്‍ പിന്നീട് ശരീരം തളര്‍ന്നുപോകാന്‍ വരെ ഇത് കാരണമാകും. സ്‌കോളിയോസിസിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദമാക്കുന്നു, കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഓര്‍ത്തോപീഡിക് പ്രൊഫസര്‍ ഡോ. പി ഗോപിനാഥന്‍...

വീഡിയോ കാണാം...

click me!