Latest Videos

എല്ലാതരം കാഴ്ചക്കുറവുകള്‍ക്കും ലേസര്‍ ശസ്ത്രക്രിയ ആകാമോ?

By Web TeamFirst Published Nov 21, 2018, 5:50 PM IST
Highlights

കണ്ണിലെ കോര്‍ണിയയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി കാഴ്ചയ്ക്കുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് ലേസര്‍ ശസ്ത്രക്രിയ അല്ലെങ്കില്‍ ലാസിക് ശസ്ത്രക്രിയയുടെ ലക്ഷ്യം. പ്രധാനമായും മൂന്ന് തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇതുവഴിയുണ്ടാകുന്നത്
 

കണ്ണുകളിലെ കാഴ്ചാപരിമിതികള്‍ പല തരത്തിലാണ് സംഭവിക്കുന്നത്. എല്ലാതരത്തിലുമുള്ള കാഴ്ചാപ്രശ്‌നങ്ങള്‍ക്ക് ലേസര്‍ ശസ്ത്രക്രിയ ആകാമോയെന്ന സംശയം പൊതുവേ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. എന്നാല്‍ അത് സാധ്യമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

കണ്ണിലെ കോര്‍ണിയയുടെ ഘടനയില്‍ മാറ്റങ്ങള്‍ വരുത്തി കാഴ്ചയ്ക്കുള്ള തടസ്സങ്ങള്‍ ഒഴിവാക്കുകയാണ് ലേസര്‍ ശസ്ത്രക്രിയ അല്ലെങ്കില്‍ ലാസിക് ശസ്ത്രക്രിയയുടെ ലക്ഷ്യം. പ്രധാനമായും മൂന്ന് തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ് ഇതുവഴിയുണ്ടാകുന്നത്. 

ലേസര്‍ ശസ്ത്രക്രിയ കണ്ണിന് ദോഷമുണ്ടാക്കുമോയെന്ന സംശയവും വ്യാപകമാണ്. എന്നാല്‍ ഇത് പ്രത്യേകിച്ച് ദോഷങ്ങളൊന്നും കണ്ണിനുണ്ടാക്കില്ല. കുറച്ച് ദിവസത്തേക്ക് കണ്ണില്‍ പൊടിയോ മറ്റോ പോയത് പോലെ ചെറിയ തോതില്‍ അസ്വസ്ഥതയുണ്ടായേക്കാം, കണ്ണ് ഡ്രൈ ആകാന്‍ സാധ്യതയുണ്ട്, ഇതിന് മരുന്നുകളും ലഭ്യമാണ്. 

18 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമേ ലാസിക് ശസ്ത്രക്രിയ നടത്താവൂ. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കൃഷ്ണമണിക്ക് നേരത്തേ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്കെല്ലാം ശസ്ത്രക്രിയ നടത്തുന്നതിന് പരിമിതികളുണ്ട്. ലേസര്‍ ചികിത്സയുമായും സര്‍ജറിയുമായും ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ എം.എസ് വിജയലക്ഷ്മി നല്‍കുന്നു. വീഡിയോ കാണാം... 

 

click me!