ഓണത്തിന് റസ്ക് കടി; എല്ലാവരെയും തോല്‍പ്പിച്ച പട്ടി

Published : Sep 07, 2017, 01:49 PM ISTUpdated : Oct 05, 2018, 03:04 AM IST
ഓണത്തിന് റസ്ക് കടി; എല്ലാവരെയും തോല്‍പ്പിച്ച പട്ടി

Synopsis

ഓണത്തിന് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള മത്സര ഇനമാണ് റസ്‌ക് കടി. വലിയ കയറില്‍ കെട്ടിയിരുന്ന റസ്‌ക് ചാടിക്കടിച്ചെടുക്കാന്‍ കഴിവുള്ളവനായിരിക്കും അന്നത്തെ ഹീറോ. കുട്ടികള്‍ റസ്‌ക് കടിക്കാന്‍ ചാടുന്നതനുസരിച്ച് സംഘാടകര്‍ കയര്‍ പൊക്കി അവരെ ഇളഭ്യരാക്കും. ഈ പ്രതിസന്ധികളെല്ലാം മറികടന്ന് ലക്ഷ്യം നോക്കി ചാടി റസ്‌കില്‍ കടിച്ചെടുക്കാന്‍ കഴിയുന്നവനായിരിക്കും വിജയി. 

ഒരു ഗ്രാമത്തില്‍ നടന്ന റസ്‌ക് കടിയില്‍ ഫസ്റ്റ് അടിച്ചത് ഒരു നായ ആണ്. കുട്ടികള്‍ മത്സരിക്കുന്നത് കണ്ടുനിന്ന അവന് അവസാനം ക്ഷമ നശിച്ചു. കുട്ടികള്‍ തോറ്റുപിന്മാറിയതോടെ പിന്നെ അവന്‍റെ ഊഴമായിരുന്നു.  പല തവണ റസ്‌കിനായി ചാടിയെങ്കിലും സംഘാടകരുടെ പരീക്ഷണങ്ങളെല്ലാം മറികടന്ന് ഒടുവില്‍ അവന്‍ റസ്‌ക് കടിച്ചെടുത്തു.

ഒറ്റയാള്‍ മത്സരമാണെങ്കിലും അവനെ പ്രോത്സാഹിപ്പിക്കാന്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ മുന്നോട്ടുവന്നു. വിജയിച്ച അവനെ അഭിനന്ദങ്ങള്‍ കൊണ്ട് മൂടാനും ആളുകള്‍ മറന്നില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണിനു താഴെയുള്ള കറുപ്പ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാം ഈ എളുപ്പവഴികൾ
മരണമുഖത്തുനിന്നും ജീവിതത്തിലേക്ക്; കിണറ്റിൽ വീണ രണ്ടുവയസ്സുകാരന് അപ്പോളോ അഡ്ലക്സിൽ പുനർജന്മം