ചായകുടിയും ക്യാന്‍സര്‍ ഉണ്ടാക്കും?

Published : Feb 07, 2018, 12:22 PM ISTUpdated : Oct 04, 2018, 11:53 PM IST
ചായകുടിയും ക്യാന്‍സര്‍ ഉണ്ടാക്കും?

Synopsis

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ഓരോ വര്‍ഷവും 1.4 കോടി ജനങ്ങള്‍ ക്യാന്‍സര്‍ രോഗത്തിന് അടിപ്പെടുകയും, അതില്‍ പകുതിയോളം പേര്‍ മരണപ്പെടുകയും ചെയ്യുന്ന ഭീതിജനകമായ അവസ്ഥയാണ് ഇന്നുള്ളത്. 

ഇന്ത്യയിലെ ക്യാന്‍സര്‍ മാരണങ്ങളുടെ മുഖ്യകാരണങ്ങളില്‍ ഒന്നാണ് പുകവലി. അതു ശ്വാസകോശം, അന്നനാളം, മൂത്രസഞ്ചി, ആഗ്‌നേയഗ്രന്ഥി, ഉദരം, കരള്‍, വൃക്കകള്‍, വന്‍കുടല്‍, ആമാശയം, മലാശയം എന്നിവിടങ്ങളിലെ കാന്‍സര്‍ ബാധയ്ക്ക് കാരണമായേക്കും. 

ചായ കുടിച്ചാല്‍ ക്യാന്‍സര്‍ വരുമെന്ന് കേട്ടിട്ടുണ്ടോ? സ്ഥിരമായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്നവര്‍ ചൂടുള്ള ചായ കുടിക്കുന്നത് അന്നനാളത്തില്‍ കാന്‍സര്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ബിജിംഗിലെ പെക്കിംഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ജൂന്‍ എല്‍വിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ചൂടുള്ള ചായയും സ്ഥിരമായുള്ള മദ്യപാനവും പുകവലിയും ഉള്ളവര്‍ക്ക് ഈ മൂന്ന് ശീലവും ഇല്ലാത്തവരെ അപേക്ഷിച്ച് അഞ്ച് മടങ്ങാണ് അര്‍ബുദം ഉണ്ടാകാനുള്ള സാധ്യതയെന്ന് പഠനത്തില്‍ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം പ്രതിവര്‍ഷം നാല് ലക്ഷത്തിലധികം പേരാണ് അന്നനാളത്തിലെ കാന്‍സര്‍ കാരണം മരിക്കുന്നത്.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ