ഓർമശക്തിയും മഞ്ഞളും തമ്മിലുളള ബന്ധം ഇതാണ്

Published : Feb 07, 2018, 10:25 AM ISTUpdated : Oct 04, 2018, 10:23 PM IST
ഓർമശക്തിയും മഞ്ഞളും തമ്മിലുളള ബന്ധം ഇതാണ്

Synopsis

മഞ്ഞള്‍ ഏറെ ആരോഗ്യഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ്. ഹൃദ്രോഗം, ക്യാന്‍സര്‍, വിഷാദം എന്നിവയൊക്കെ ഫലപ്രദമായി ചെറുക്കാനുള്ള ഘടകങ്ങള്‍ മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ പലര്‍ക്കും അറിയില്ല മഞ്ഞള്‍  അല്‍ഷിമേഴ്‌സ് എന്ന രോഗത്തെ ചെറുക്കുമെന്ന്.

"കുര്‍കുമ ലോംഗ" എന്ന ശാസ്ത്രീയ നാമത്തിലാണ് മഞ്ഞള്‍ അറിയപെടുന്നത്. "കുര്‍ക്കുമിന്‍" എന്ന വര്‍ണ്ണ വസ്തുവാണ് മഞ്ഞളിന് നിറം നല്‍കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള 'ടര്‍മറോള്‍' ആണ് മഞ്ഞളിന് സുഗന്ധം നല്കുന്നത്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന "കുര്‍ക്കുമിന്‍" എന്ന രാസവസ്തുവിനു മസ്തിഷ്‌കത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്.

അല്‍ഷിമേഴ്‌സിന് കാരണമാകുന്ന "ബീറ്റാ അമിലോയിഡ്" അടിഞ്ഞു കൂടുന്നത് തടയാനും, തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന പദാര്‍ത്ഥങ്ങളെ നീക്കം ചെയ്യാനും "കുര്‍ക്കുമിന്‍" കഴിയുമെന്നതാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. 

ഓർമശക്തി മെച്ചപ്പെടുത്താൻ മഞ്ഞൾ സഹായിക്കുമെന്ന് ലൊസാഞ്ചലസിലെ കലിഫോർണിയ സർവകലാശാല ഗവേഷകർ നടത്തിയ ഒരു പഠനത്തിലും. ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്കിടയിൽ അൽഷിമേഴ്സ് ബാധിതരുടെ എണ്ണം കുറയാൻ കാരണം മഞ്ഞളിന്റെ ഉപയോഗമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

ഈ അഞ്ച് പാനീയങ്ങൾ വൃക്കയിലെ കല്ലുകൾ തടയാൻ സഹായിക്കും
തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ