
വളരെ നേരത്തെ കിടന്നുറങ്ങാനുള്ള പ്രവണത നിങ്ങളിലുണ്ടോ? ഉണ്ടെങ്കിൽ കരുതിയിരിക്കുക, അത് ഒരു രോഗ ലക്ഷണമാകാനുള്ള സാധ്യതയുണ്ട്. ജീവനെടുക്കാൻ കഴിയുന്ന ഹൃദ്രോഗത്തിന്‍റെ സൂചനയാണ് പുരുഷൻമാരിലെ നേരത്തെയുള്ള ഉറക്കമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. നേരത്തെ ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് ഒരു പക്ഷെ ഉയർന്ന രക്തസമ്മർദം ആയിരിക്കാം.
ജപ്പാനിലെ ഹിരോഷിമ അറ്റോമിക് ബേംബ് കാഷ്വാലിറ്റി കൗൺസിലിലെ ഗവേഷകരാണ് ഇത് ഹൃദ്രോഗത്തിന്‍റെ സൂചന കൂടിയാണെന്ന മുന്നറിയിപ്പ് തരുന്നത്. പ്രായപൂർത്തിയായ 2400 പേരിലാണ് പഠനം നടത്തിയത്. ആരോഗ്യമുള്ളവരെ അപേക്ഷിച്ച് ശരാശരി 18 മിനിറ്റ് മുമ്പെങ്കിലും ഇവർ ബെഡിൽ എത്തുന്നുവെന്നാണ് കണ്ടെത്തൽ. ഉയർന്ന രക്തസമ്മർദം ഹൃദയാഘാതത്തിനുള്ള മുഖ്യകാരണങ്ങളിലൊന്നാണ്.
പക്ഷാഘാതത്തിനും ഇതുവഴിവെക്കുന്നു. ഇത്തരം ശാരീരക അവസ്ഥകളിൽ ശരീരം ക്ഷീണിക്കുകയും ഇത് അവരെ നേരത്തെ കിടക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്ത പ്രശ്നവും ഇവർ നേരിട്ടേക്കാം. നേരത്തെയുള്ള ഉറക്കം ഉയർന്ന രക്തസമ്മർദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് ശരീരത്തിലെ ജൈവ ഘടികാരത്തെ പോലും സ്വാധീനിക്കുമെന്നും ഹിരോഷിമ അറ്റോമിക് ബോംബ് കാഷ്വാലിറ്റി കൗൺസിലിലെ ഗവേഷകൻ നുബുവോ സസാക്കി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam