
കഷണ്ടി പുരുഷന്മാര്‍ക്ക് എന്നും വലിയ പ്രശ്നമാണ്. അതിനുളള പരിഹാരമാര്‍ഗം തേടുകയാണ് പലരും. കഷണ്ടി മാറാന്‍ ഉരുളക്കിഴങ്ങോ? ഇതാണ് ഇപ്പോള്‍ പലര്‍ക്കുമുളള സംശയം.
ഉരുളക്കിഴങ്ങ് വറുത്തത് കഴിക്കുന്നത് മുടിവളരാൻ സഹായിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രബന്ധമെഴുതിയ യോകോഹാ സർവകലാശാലാ ഗവേഷകരുടെ നേരെയാണ് ഈ ചോദ്യം. ഒടുവില്‍ സർവകലാശാലാ ഗവേഷകരുടെ വിശദീകരണവും വന്നു.
ഫ്രഞ്ച് ഫ്രൈസ് തയാറാക്കാന്‍ ഉപയോഗിക്കുന്ന എണ്ണയിൽ അടങ്ങിയ ഡൈമീതൈൽപോളിസിലോക്സേൻ എലികളിൽ പരീക്ഷിച്ചെന്നും അവയ്ക്ക് രോമം വളർന്നെന്നും ബയോമെറ്റീരിയല്‍സ് ജേണലിൽ പഠനം പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു അന്വേഷണം നടത്തിയത്. എന്നാല്‍ ഫലം വളരെ ചെറിയതോതിലേയുള്ളൂവെന്നാണ് ഗവേഷകർ പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam