
പെര്‍ത്ത് : നഗ്‌നയോഗ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ബെസ്റ്റാണെന്ന അഭിപ്രായവുമായി റോസീ റീസ് എന്ന യുവതി. ആസ്‌ട്രേലിയയിലെ അറിയപ്പെടുന്ന ഒരു യോഗ ഗുരുവാണ് റോസീ റീസ്. റോസീയുടെ ക്ലാസില്‍ കയറണമെങ്കില്‍ ഒരു നിര്‍ബന്ധം മാത്രം, യോഗ ചെയ്യുമ്പോള്‍ നൂല്‍ബന്ധം പോലും ഉണ്ടാവരുത്. നഗ്‌നയോഗ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ബെസ്റ്റാണെന്നാണ് റോസി പറയുന്നത്. ഈ ഗുണത്തിനുവേണ്ടി ക്‌ളാസിനെത്തുന്നവരും നിരവധിയാണ്.
റോസിയുടെ ക്‌ളാസില്‍ പ്രവേശനത്തിനായി ഇടിയാണ്. പ്രത്യേകിച്ചും യുവതികള്‍. യുവതികള്‍ക്ക് മാത്രമാണ് ഇവിടെ പ്രവേശനം. ഒരു പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു റോസി. ഏതു സമയവും ടെന്‍ഷന്‍ തന്നെ. രക്ഷ നേടാന്‍ പുകവലിയും മദ്യപാനവും തുടങ്ങി. അപ്പോഴാണ് യോഗയെക്കുറിച്ചറിയുന്നത്. ഇന്ത്യയില്‍ വന്ന് യോഗ പഠിച്ചു. അതോടെ ആളാകെ മാറി. വെറുതേ ഒരു രസത്തിനാണ് നഗ്‌നയോഗ പരിശോധിച്ചു നോക്കിയത്. കിടപ്പുമുറിയിലായിരുന്നു ആദ്യ പരീക്ഷണം. സംഗതി കൊള്ളാമെന്നു കണ്ടതോടെ ശിക്ഷ്യകളില്‍ ചിലരോട് പറഞ്ഞു. തുണിയുടുക്കാതെ എങ്ങനെയെന്നു പറഞ്ഞ് ചിലര്‍ ഒഴിഞ്ഞുമാറി. മറ്റു ചിലര്‍ പരീക്ഷണത്തിനു മുതിര്‍ന്നു.
പിന്നീട് ആദ്യം മടിച്ചുനിന്നവരും മുന്നിട്ടിറങ്ങി. നൂറുകണക്കിനു പേരാണ് ഇവിടെ നിന്ന് പരിശീലനം നേടിയത്. നഷ്ടപ്പെട്ടെന്ന് കരുതിയതെല്ലാം നഗ്‌നയോഗയിലൂടെ നേടാം എന്നാണ് റോസി പറയുന്നത്. നഗ്‌നയോഗയെക്കുറിച്ചുള്ള വാര്‍ത്തയും ചിത്രങ്ങളും പുറത്തുവന്നതോടെ റോസിയുടെ ഫോണിന് വിശ്രമം ഇല്ലാത്ത അവസ്ഥയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam