ഗർഭാശയമുഖ ക്യാന്‍സര്‍ ചികിത്സയ്ക്ക് കഴിക്കാം ഞാവൽപ്പഴം

By Web DeskFirst Published Jan 6, 2018, 1:50 PM IST
Highlights

ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. അതില്‍ സ്തീകള്‍ക്ക് വരുന്ന ക്യാന്‍സറാണ്  സെർവിക്കൽ ക്യാന്‍സര്‍ അഥവാ ഗർഭാശയമുഖ കാൻസർ ബാധിക്കുന്നത്.

റേഡിയേഷൻ ചികിത്സയാണ് കൂടുതലായും സെർവിക്കൽ ക്യാന്‍സർ ബാധിച്ചവരിൽ നടത്തുന്നത്. എന്നാൽ ഈ ചികിത്സയ്ക്കിടയിൽ ആരോഗ്യമുള്ള കോശങ്ങൾക്കും തകരാറ് സംഭവിക്കാം. ഗർഭാശയമുഖ ക്യാന്‍സർ ബാധിച്ചവർ ഞാവൽപ്പഴം കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യുമെന്ന് പുതിയ ഒരു പഠനം പറയുന്നു.

ഞാവല്‍പ്പഴത്തില്‍‌ ഫ്ലേവനോയിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ആന്‍റിബാക്ടീരിയൽ, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. റെസ് വെറാട്രോൾ എന്ന സംയുക്തവും ഞാവല്‍പ്പഴത്തില്‍ ഉണ്ട്. 

റേഡിയേഷൻ ചികിത്സയ്ക്കിടെ ആരോഗ്യമുള്ള കോശങ്ങൾക്ക് നാശം സംഭവിക്കുന്നതിനെ തടയാൻ ഞാവൽപ്പഴത്തിനാകുമെന്ന് പതോളജി ആന്‍റ് ഓങ്കോളജി മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 


 


 

click me!